10:37pm 08 September 2026
NEWS
പ്രതിഷേധയോഗം നടത്തി
15/04/2026  07:48 PM IST
nila
പ്രതിഷേധയോഗം നടത്തി

 

മാന്നാർ : കണ്ണൂർ ദന്തൽ കോളേജ് വിദ്യർത്ഥി
 നിതിൻ രാജിൻ്റെ മരണത്തിനുത്തരവാദികളായ പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ആൾ ഇന്ത്യാ ഡെമോക്രാറ്റിക്ക് യൂത്ത് ഓർഗനൈസേഷൻ
 സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാന്നാർ പോസ്റ്റോഫീസ് ജംഗ്ഷനിൽ പ്രതിഷേധ സംഗമം നടത്തി. മെഴുകുതിരി കത്തിച്ച് പ്രതിഷേധ ജ്വാല തെളിച്ചുകൊണ്ട് എസ്‌ യു സി ഐ ( കമ്മ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ. പാർത്ഥസാരഥി വർമ്മ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. ജാതി വിവേചനത്തിനും മനുഷ്യത്വ വിരുദ്ധമായ എല്ലാ പ്രവർത്തനങ്ങൾക്കും എതിരെ മതേതര ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങൾ വളർന്നുവരണമെന്ന് അദ്ദേഹം പറഞ്ഞു. 

എ ഐ ഡി വൈ ഓ ജില്ലാ പ്രസിഡൻ്റ് 
കെ. ബിമൽജി അദ്ധ്യക്ഷത വഹിച്ചു. ബി എസ് പി ജില്ലാ സെക്രട്ടറി സോളമൻ മാന്നാർ, എ ഐ യു ടി യു സി ജില്ലാ കമ്മിറ്റിയംഗം ബി. പ്രണീഷ്, ജനകീയ പ്രതിരോധസമിതി ജില്ലാ കമ്മിറിയംഗം പി.എം. രാധാകൃഷ്ണൻ, എ ഐ ഡി വൈ ഓ ജില്ലാസെക്രട്ടറി റ്റി.ഷിജിൻ,  ബാനർ സാംസ്കാരിക സമിതി ജില്ലാ കമ്മിറ്റി അംഗം വർഗീസ് ജോർജ്ജ്, എ ഐ എം എസ് എസ് ജില്ലാ കമ്മിറ്റിയംഗം 
ടെസി ബേബി, എ ഐ ഡി വൈ ഒ ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. ജി അനീഷ് കുമാർ ,എം സി സുനിൽ, ആർ. രാജീവ്, മീര പി.കെ.എന്നിവർ പ്രസംഗിച്ചു. പ്രതിഷേധ ജാലയിൽ നിരവധി ബഹുജനങ്ങളും പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img