05:35pm 26 April 2025
NEWS
സർക്കാരിൻ്റെ പുതിയ മദ്യ നയത്തിനെതിരെ പ്രതിഷേധ ധർണ്ണ നടത്തി
27/05/2024  07:58 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
സർക്കാരിൻ്റെ പുതിയ മദ്യ നയത്തിനെതിരെ പ്രതിഷേധ ധർണ്ണ നടത്തി

കൊച്ചി. സർക്കാരിൻ്റെ തെറ്റായ മദ്യ നയം തിരുത്തണമെന്നും, തലമുറകളെ മദ്യത്തിനും മയക്ക്മരുന്നിനും അടിമകളാക്കുന്ന  തീരുമാനങ്ങൾ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെ നേതൃത്വത്തിൽ വിവിധ മദ്യ, ലഹരി വിരുദ്ധ കോ ഓർഡിനേഷൻ കൂട്ടായ്മ കൊച്ചി കച്ചേരിപ്പടി ഗാന്ധി സ്ക്വയറിൽ പ്രതിഷേധ ധർണ്ണ നടത്തി. ബാർ കോഴ ഇടപാടിൽ ജൂഡീഷ്യൽ അന്വേഷണം നടത്തണമെന്നും, ഈ വിഷയത്തിൽ സിറ്റിങ്ങ് ജഡ്ജിയെ കൊണ്ട്  അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് പ്രതിഷേധ ധർണ്ണ സമരം ഉദ്ഘാടനം ചെയ്ത സമിതി ചെയർമാൻ ജസ്റ്റീസ് പി.കെ. ഷംസുദ്ദീൻ പറഞ്ഞു.

ഐ ടി പാർക്കുകളിൽ മദ്യക്കട തുറക്കാനുള്ള തീരുമാനവും ഡ്രൈ ഡേ പിൻവലിക്കാനുള്ള നീക്കങ്ങൾ അനുവദിക്കില്ലെന്ന് കേരള മദ്യവിരുദ്ധ എകോപന സമിതി മുന്നറിയിപ്പ് നൽകി. ഈ വരുന്ന 30-ാം തീയതി ലഹരി വിരുദ്ധ സംഘടനകളുടെ സംസ്ഥാന തല സംയുക്ത യോഗം കൊച്ചിയിൽ  ചേർന്ന് ഭാവി സമരപരിപാടികൾക്ക് സംസ്ഥാന, ജില്ല  തലത്തിൽ രൂപം കൊടുക്കുമെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി ഭാരവാഹികൾ അറിയിച്ചു. സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ അധ്യക്ഷത വഹിച്ചു.

ജേക്കബ് വടക്കൻചേരി, കുരുവിള മാത്യൂസ്, ജോൺസൺ പാട്ടത്തിൽ, രാധ കൃഷ്ണൻ കടവുങ്ങൽ, പി.എച്ച്. ഷാജഹാൻ, ഹിൽട്ടൺ ചാൾസ്, ഏലൂർഗോപിനാഥ്, കെ.കെ.വാമലോചനൻ, ഷൈബി പാപ്പച്ചൻ, പി.ഐ. നാദിർഷ, ജോജോ മനക്കിൽ, വിജയൻ പി. മുണ്ടിയാത്ത്, എം.എൽ ജോസഫ്, കെ.കെ. സൈനബ, എം.പി. ജോസി, ബെന്നി തോമസ്, ജോണി പിടിയത്ത് , കെ. വിജയൻ, സിബി ആൻറണി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.