
കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര ഇന്നും നാളെയും ജില്ലയിൽ പര്യടനം നടത്തും. യാത്രയെ വരവേൽക്കുന്നതിനായി എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ വിളംബര ജാഥ നടത്തി. ഗാന്ധി സ്‌ക്വയറിൽ നിന്നാരംഭിച്ച വിളംബര ജാഥ യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രെസെന്റേഷൻ ഉദ്‌ഘാടനം ചെയ്തു. പുതുയുഗ യാത്ര തിരുവനന്തപുരത്തു സമാപിക്കുന്നതോടെ കേരളത്തിലെ ദുർഭരണത്തിന് എതിരായ താക്കീതായി മാറുമെന്ന് ഡൊമിനിക് പ്രെസന്റേഷൻ പറഞ്ഞു. പുതുയുഗ യാത്രയിലെ ജനപങ്കാളിത്തം പിണറായി സർക്കാരിനെതിരായ ജനവികാരത്തിനു തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഡിസിസി പ്രസിഡന്റ് മുഹമ്മ്ദ് ഷിയാസ് അധ്യക്ഷത വഹിച്ചു. ടി ജെ വിനോദ് എംഎൽഎ എൻ വേണുഗോപാൽ ടോണി ചമ്മിണി മേയർ വി കെ മിനിമോൾ ഡെപ്യൂട്ടി മേയർ ദീപക് ജോയ് ഡിസിസി ഭാരവാഹികളായ ജോസഫ് ആന്റണി പി കെ അബ്ദുൽ ലത്തീഫ് എൻ ആർ ശ്രീകുമാർ സിന്റാ ജേക്കബ് ലാലി ജോഫിൻ ജോഷി പള്ളൻ സുജിത്ത് പോൾ കെ വി പി കൃഷ്ണകുമാർ കെ കെ ഇബ്രാഹിംകുട്ടി സുനില സിബി സിജോ ജോസഫ് കെ എം കൃഷ്ണ ലാൽ വിവേക് ഹരിദാസ് എംപി മഹേഷ് കുമാർ വി കെ ശശികുമാർ ബിജു ചൂളക്കൻ കെഎം മനാഫ് മനു ജേക്കബ് ടി കെ രമേശൻ തുടങ്ങിയവർ വിളംബര ജാഥയ്ക്ക് നേതൃത്വം നൽകി
Photo Courtesy - Google








