
ജനുവരി 29 മുതൽ 31 വരെ നടന്ന വിന്ധ്യ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ നാഷണൽ കാറ്റഗറി മത്സരത്തിൽ,
രണ്ട് അവാർഡുകൾ എ പ്രെഗ്നന്റ് വിഡോയ്ക്ക് - *മികച്ച നടി - റ്റ്വിങ്കിൾ ജോബി
*ബെസ്റ്റ് ഫീച്ചർ ഫിലിം
ഇതേ സമയം തന്നെ, ശ്രീലങ്കയിലെ കൊളംബോയിൽ വെച്ച് നടന്ന - 22- മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ശ്രീലങ്ക സിലോൺ -2026 - ലും 2 അവാർഡുകൾ എ പ്രഗ്നന്റ് വിഡോ- ക്ക് ലഭിച്ചു. * മികച്ച സമൂഹിക പ്രതിബദ്ധത ഉള്ള സിനിമ, , മികച്ച സ്ക്രിപ്റ്റ്- ന് രാജേഷ് തില്ലേങ്കെരിക്കും ആണ് അവാർഡ്.
രാജസ്ഥാനിലെ ജയിപ്പൂരിൽ വെച്ച് നടന്ന അമോദിനി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും, മികച്ച നടിക്ക് റ്റ്വിങ്കിൾ ജോബിക്കും, മികച്ച തിരക്കഥക്ക് രാജേഷ് തില്ലെങ്കേരി- ക്കും അവാർഡ് ലഭിച്ചിരുന്നു.
റ്റ്വിങ്കിൾ ജോബി നായിക ആയിട്ട് എത്തുന്ന , എ പ്രെഗ്നന്റ് വിഡോ എന്ന സിനിമയിൽ,ഒരു അടിസ്ഥാന വിഭാഗത്തിലെ ഗര്‍ഭിണിയായ വിധവ അവകാശങ്ങള്‍ക്കായി നടത്തുന്ന പോരാട്ടത്തിന്റെയും അതിജീവനത്തിന്റേയും കഥപറയുന്നു.
ഉണ്ണി കെ ആർ സംവിധാനം ചെയ്ത - A Pregnant Widow- യ്ക്ക് പത്രപ്രവര്‍ത്തകനായ രാജേഷ് തില്ലങ്കേരിയാണ് തിരക്കഥയും സംഭാഷണവുമൊരുക്കിയത്. ഛായാഗ്രഹണം- സാംലാൽ പി തോമസ്.
കൽക്കത്താ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ചെന്നൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, വിന്ധ്യ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, മുംബ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, അമോദിനി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, 24-മത് പൂനെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, 9-മത് ഇന്റർനാഷണൽ ഫോക് ലോർ ഫിലിം ഫെസ്റ്റിവൽ, 22-ന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ശ്രീലങ്ക- സിലോൺ ഫെസ്റ്റിവലുകളിലേക്കും A PREGNANT WIDOW തിരഞ്ഞെടുക്കപ്പെട്ടിരുന്നു
Photo Courtesy - Google











