02:56am 25 September 2026
NEWS
മലയാള സിനിമയ്ക്ക് അഭിമാനമായ് അവാർഡുകളുടെ തിളക്കത്തിൽ "A PREGNANT WIDOW" -
03/02/2026  04:37 PM IST
Cinema desk
മലയാള സിനിമയ്ക്ക് അഭിമാനമായ് അവാർഡുകളുടെ തിളക്കത്തിൽ  A PREGNANT WIDOW

 

ജനുവരി 29 മുതൽ 31  വരെ നടന്ന വിന്ധ്യ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ നാഷണൽ കാറ്റഗറി മത്സരത്തിൽ, 
രണ്ട് അവാർഡുകൾ എ പ്രെഗ്നന്റ് വിഡോയ്ക്ക്‌ -  *മികച്ച നടി  -  റ്റ്വിങ്കിൾ ജോബി 
*ബെസ്റ്റ് ഫീച്ചർ ഫിലിം 

ഇതേ സമയം തന്നെ, ശ്രീലങ്കയിലെ കൊളംബോയിൽ വെച്ച് നടന്ന - 22- മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ്  ശ്രീലങ്ക സിലോൺ -2026 - ലും 2 അവാർഡുകൾ എ പ്രഗ്നന്റ് വിഡോ- ക്ക്‌ ലഭിച്ചു.  * മികച്ച സമൂഹിക പ്രതിബദ്ധത ഉള്ള സിനിമ,  , മികച്ച സ്ക്രിപ്റ്റ്- ന് രാജേഷ് തില്ലേങ്കെരിക്കും ആണ് അവാർഡ്. 
 
രാജസ്ഥാനിലെ ജയിപ്പൂരിൽ വെച്ച് നടന്ന അമോദിനി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും, മികച്ച നടിക്ക് റ്റ്വിങ്കിൾ ജോബിക്കും, മികച്ച തിരക്കഥക്ക്‌ രാജേഷ് തില്ലെങ്കേരി- ക്കും അവാർഡ് ലഭിച്ചിരുന്നു.

റ്റ്വിങ്കിൾ ജോബി നായിക ആയിട്ട് എത്തുന്ന , എ പ്രെഗ്നന്റ് വിഡോ എന്ന സിനിമയിൽ,ഒരു അടിസ്ഥാന വിഭാഗത്തിലെ ഗര്‍ഭിണിയായ വിധവ അവകാശങ്ങള്‍ക്കായി നടത്തുന്ന പോരാട്ടത്തിന്റെയും അതിജീവനത്തിന്റേയും കഥപറയുന്നു.
ഉണ്ണി കെ ആർ സംവിധാനം ചെയ്ത - A Pregnant Widow- യ്ക്ക് പത്രപ്രവര്‍ത്തകനായ രാജേഷ് തില്ലങ്കേരിയാണ് തിരക്കഥയും സംഭാഷണവുമൊരുക്കിയത്. ഛായാഗ്രഹണം- സാംലാൽ പി തോമസ്.

കൽക്കത്താ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ചെന്നൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ,  വിന്ധ്യ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, മുംബ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ,  അമോദിനി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, 24-മത് പൂനെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, 9-മത് ഇന്റർനാഷണൽ ഫോക് ലോർ ഫിലിം ഫെസ്റ്റിവൽ, 22-ന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ശ്രീലങ്ക- സിലോൺ ഫെസ്റ്റിവലുകളിലേക്കും  A  PREGNANT WIDOW തിരഞ്ഞെടുക്കപ്പെട്ടിരുന്നു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.