09:36am 09 November 2026
NEWS
പ്രാർത്ഥനാ സദസും അനുശോചന സംഗമവും സംഘടിപ്പിച്ചു
24/07/2026  07:25 PM IST
nila
പ്രാർത്ഥനാ സദസും അനുശോചന സംഗമവും സംഘടിപ്പിച്ചു

 

ദോഹ, ഖത്തർ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പരേതനായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ അനുസ്മരണാർത്ഥം ഖത്തർ കേരള ഇസ്‌ലാമിക് സെന്റർ (KIC) പ്രാർത്ഥനാ സദസും അനുശോചന സംഗമവും സംഘടിപ്പിച്ചു.

ദോഹ അബൂഹമൂറിലെ ICC അശോക ഹാളിൽ നടന്ന ചടങ്ങ് ഖത്തർ കേരള ഇസ്‌ലാമിക് സെന്റർ ചെയർമാനും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അഖിലേന്ത്യ വൈസ് പ്രസിഡന്റുമായ കെ. സൈനുൽ ആബിദീൻ സഫാരി ഉദ്ഘാടനം ചെയ്തു.

കെ.ഐ.സി. വർക്കിംഗ് പ്രസിഡന്റ് ഇസ്മായിൽ ഹുദവി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സകരിയ മാണിയൂർ സ്വാഗതം ആശംസിച്ചു.

SKSSF പ്രസിഡന്റ് അജ്മൽ റഹ്‌മാനി, SKSSF ജനറൽ സെക്രട്ടറി ഫദ്ലുസ്സാദാത്ത് നിസാമി, സുബൈർ ഫൈസി കട്ടുപ്പാറ, ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് റഈസ് ഫൈസി, കെ. എംസി.സി ജനറൽ സെക്രട്ടറി സലിം നാലകത്ത്, മുനീർ ഫൈസി, കെ.ഐ.സി വൈസ് പ്രസിഡന്റും ഐ.സി.ബി.എഫ്. എം.സി. അംഗവുമായ ജാഫർ തയ്യിൽ കെ ഐ സി സെക്രട്ടറി മജീദ് ഹുദവി എന്നിവർ അനുശോചന പ്രഭാഷണങ്ങൾ നടത്തി.

സൈനുദ്ദീൻ നിസാമി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. 

വിവിധ സാമൂഹിക, മത, സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളും വിശ്വാസികളും അനുശോചന സംഗമത്തിലും പ്രാർത്ഥനാ സദസ്സിലും പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img