09:26pm 01 August 2026
NEWS
ഖത്തർ സംസ്കാരിക നഗരമായ കതാറയിൽ പിതാവ് അമീറിന്റെ ഓർമ്മകൾ പുതുക്കി കവിതാസന്ധ്യ സംഘടിപ്പിച്ചു
31/07/2026  08:55 PM IST
nila
ഖത്തർ സംസ്കാരിക നഗരമായ കതാറയിൽ പിതാവ് അമീറിന്റെ ഓർമ്മകൾ പുതുക്കി കവിതാസന്ധ്യ സംഘടിപ്പിച്ചു

​ദോഹ: മുൻ ഭരണാധികാരിയും പിതാവ് അമീറുമായ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ മഹനീയമായ ജീവിതത്തെയും സംഭാവനകളെയും സ്മരിച്ചുകൊണ്ട് കതാറ സാംസ്കാരിക കേന്ദ്രത്തിൽ പ്രമുഖ കവികൾ അണിനിരന്ന പ്രത്യേക കവിതാസന്ധ്യ അരങ്ങേറി. രാജ്യത്തിന്റെ ചരിത്രത്തോടും ജനങ്ങളുടെ ഹൃദയത്തോടും ചേർന്നുനിൽക്കുന്ന പിതാവ് അമീറിന്റെ ജീവിതയാത്രയും, അദ്ദേഹം കൈവരിച്ച മാനുഷിക-ദേശീയ നേട്ടങ്ങളും വാഴ്ത്തുന്ന കവിതകളാണ് ചടങ്ങിൽ അവതരിപ്പിക്കപ്പെട്ടത്.
​സൗദ് ബിൻ ഹമദ് അൽഥാനി, ഇബ്രാഹിം ബിൻ ഹാഷിം അൽ സദ, മുഹമ്മദ് ബിൻ ഇബ്രാഹിം അൽ സദ, മുഹമ്മദ് ബിൻ റാഷിദ് അൽ മന്നായി, ബുത്തി ബിൻ മുസ്ഫിർ അൽ ഹബാബി, സഈദ് ബിൻ ഹൊത്തൈൽ അൽ മർറി, നൂറ അൽ വഹൈമിദ്, മൂസ അബ്ദുർറഹ്മാൻ അൽ മുസ്നദ്, മുഖ്താർ മുഹമ്മദ് മുഖ്താർ തുടങ്ങി പ്രമുഖ കവികളുടെ നിര തന്നെ ചടങ്ങിൽ അണിനിരന്നു. പ്രശസ്ത മാധ്യമപ്രവർത്തകൻ അത്താ മുഹമ്മദ് അവതാരകനായ ചടങ്ങ് വികാരനിർഭരമായ ഓർമ്മപ്പെടുത്തലുകളോടെയാണ് ആരംഭിച്ചത്.
​രാജ്യത്തിന്റെ പുരോഗതിക്കായി പിതാവ് അമീർ നൽകിയ നിർണായക സംഭാവനകളും അദ്ദേഹത്തിന്റെ മാനുഷിക മൂല്യങ്ങളും ജനമനസ്സുകളിൽ എന്നും അവിസ്മരണീയമായി നിലനിൽക്കുമെന്ന് ചടങ്ങിൽ പങ്കെടുത്ത സാംസ്കാരിക നായകരും കവികളും അഭിപ്രായപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img