02:42pm 10 November 2026
NEWS
ലൂർദ് ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറി എക്സിബിഷൻ സംഘടിപ്പിച്ചു.
15/07/2025  12:20 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ലൂർദ് ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറി എക്സിബിഷൻ സംഘടിപ്പിച്ചു.
HIGHLIGHTS

ലോക പ്ലാസ്റ്റിക് സർജറി ദിനത്തോടനുബന്ധിച്ച് ലൂർദ് ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറി എക്സിബിഷൻ എറണാകുളം എംഎൽഎ ശ്രീ. ടി. ജെ. വിനോദ് ഉദ്ഘാടനം ചെയ്യുന്നു. ലൂർദ് ഗ്രൂപ്പ്‌ ഓഫ് ഇന്സ്ടിട്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ്ജ് സെക്വീര, ഫാ. വിമൽ ഫ്രാൻസിസ്, ഡോ. ചാക്കോ സിറിയക്, ഡോ. സന്തോഷ്‌ ജോൺ എബ്രഹാം, ഡോ. ജോർജ് തയ്യിൽ എന്നിവർ സമീപം.

 

കൊച്ചി: ലോക പ്ലാസ്റ്റിക് സർജറി ദിനം എറണാകുളം ലൂർദ് ആശുപത്രിയിൽ വിവിധ പരിപാടികളോടെ ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ജൂലൈ 14 മുതൽ 19 വരെ നീണ്ടുനിൽക്കുന്ന പ്ലാസ്റ്റിക് സർജറി എക്സിബിഷൻ -  ദി സ്പെയർ പാർട്സ് വർക്ക്ഷോപ്പ് -  എറണാകുളം എംഎൽഎ ശ്രീ ടി. ജെ. വിനോദ് ഉദ്ഘാടനം ചെയ്തു. ലൂർദ് ആശുപത്രി പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടൻ്റുമായ ഡോ. ചാക്കോ സിറിയക്കിൻ്റെ നേതൃത്വത്തിൽ, ലൂർദ് ആശുപത്രിയിൽ വിജയകരമായി ശസ്ത്രക്രിയയിലൂടെ സുഖപ്പെടുത്തിയതും  വെല്ലുവിളികൾ നിറഞ്ഞതുമായ 111 പ്ലാസ്റ്റിക്  സർജറികളുടെ  വിശദാംശങ്ങളാണ് എക്സിബിഷനിൽ പ്രതിപാദിച്ചിരിക്കുന്നത്. ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ.ജോർജ്ജ് സെക്വീര അധ്യക്ഷത വഹിച്ച ചടങ്ങിൽ ലൂർദ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ സന്തോഷ് ജോൺ എബ്രഹാം ലൂർദ് കോളേജ് ഓഫ് നേഴ്സിങ് പ്രിൻസിപ്പൽ സിസ്റ്റർ റുഫീന എട്ടുരുത്തിൽ, ഡോ. ചാക്കോ സിറിയക്ക്, ലൂർദ് ആശുപത്രി നഴ്സിംഗ് സൂപ്പർവൈസർ സിസ്റ്റർ അനീറ്റ എന്നിവർ സംസാരിച്ചു. ലൂർദ് കോളേജ് ഓഫ് നേഴ്സിങ് വിദ്യാർത്ഥികൾക്കായി പ്ലാസ്റ്റിക് സർജറിയെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസും നഴ്സിംഗ് ബിരുദ വിദ്യാർത്ഥികൾ അവതരിപ്പിച്ച ബോധവൽക്കരണ സ്കിറ്റും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു. പ്ലാസ്റ്റിക് സർജറി എക്സിബിഷൻ ജൂലൈ 14 മുതൽ 19 വരെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ പൊതുജനങ്ങൾക്ക് സൗജന്യമായി സന്ദർശിക്കാവുന്നതാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img