
ചെങ്ങന്നൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡും കെ എസ് ആർ ടി സി യും പഞ്ച ദിവ്യദേശ ദർശൻ, ആറന്മുളപള്ളിയോട സേവാ സംഘവും സംയുക്തമായി നടത്തുന്ന മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർത്ഥയാത്രയുടെ ഭാഗമായി
300-ാമത്തെ ട്രിപ്പ് തീർത്ഥാടകരുമായി എത്തിയ കെ എസ് ആർ ടി സി ജീവനക്കാർക്ക് ക്ഷേത്ര ഉപദേശക സമിതിയും ദേവസ്വം ജീവനക്കാരും ചേർന്ന്
തിരുവൻവണ്ടൂർ മഹാ ക്ഷേത്രത്തിൽ സ്വീകരണം നൽകി.ദേവസ്വം
സബ്ഗ്രൂപ്പ് ഓഫീസർ കെ ഗോപകുമാർ, കെ എസ് ആർ ടി സി ജില്ല കോർഡിനേറ്റർമാരായ സി. സന്തോഷ് കുമാർ ,എൻ . മനോജ് കുമാർ,
ഉപദേശക സമിതി പ്രസിഡൻ്റ് : സന്തോഷ് മാലിയിൽ ,സെക്രട്ടറി ആർ ഡി രാജീവ് ,
സമിതി അംഗങ്ങളായ
രവീന്ദ്രൻ നായർ , മോഹനൻ പിള്ള , എം ആർ. രാജേന്ദ്രൻ ,ശ്യാമളകുമാരി എന്നിവർ പ്രസംഗിച്ചു.
മൂലമറ്റം ,പാലക്കാട് ,വെഞ്ഞാറുംമൂട്, ,കോതമംഗലം ,പെരുമ്പാവൂർ, ആറ്റിങ്ങൽ, കുളത്തൂർപ്പുഴ , കാട്ടാക്കട ,.കൊല്ലം ,എന്നീ ഡിപ്പോകളിൽ നിന്നും തീർത്ഥാടകരുമായി എത്തിയ ഡ്രൈവർമാർ ,കണ്ടക്ടർമാർ എന്നിവരെയും കോർഡിനേറ്റർമാരെയും ചടങ്ങിൽ ആദരിച്ചു.
കെ എസ് ആർ റ്റി സി ബജറ്റ് ടൂറിസം സെല്ലാണ് ഇതിനായി
കേരളത്തിലെ വിവിധ ഡിപ്പോയിൽ നിന്ന് തീർത്ഥാടകർക്കായി ബസ് സർവ്വീസ് ഒരുക്കുന്നത്. കഴിഞ്ഞ വർഷം 175 ഓളം ട്രിപ്പുകളാണ് ചെയ്യുവാൻ സാധിച്ചത്. ഈ പ്രാവശ്യം അതിൻ്റെ ഇരട്ടി ട്രിപ്പു മായി തീർത്ഥാടകരെ പങ്കെടുപ്പിക്കുവാൻ സാധിച്ചു.
ഈ സീസണിൽ 350 ഓളം ട്രിപ്പുകൾ നടത്താനാണ് കെ എസ് ആർ ടി സി ലക്ഷ്യം കാണുന്നതെന്നും കോർഡിനേറ്റർ സി.സന്തോഷ് കുമാർ പറഞ്ഞു.











