01:15pm 13 November 2026
NEWS
തകർന്ന റോഡുകളുടെ അറ്റകുറ്റപണികൾ അടിയന്തിരമായി പൂർത്തിയാക്കണം.മുനി.ചെയർമാന് നിവേദനം നൽകി.
03/01/2026  06:00 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
തകർന്ന റോഡുകളുടെ അറ്റകുറ്റപണികൾ  അടിയന്തിരമായി പൂർത്തിയാക്കണം.മുനി.ചെയർമാന് നിവേദനം നൽകി.

തൃപ്പൂണിത്തുറ- തകർന്നു കിടക്കുന്ന  ചക്കാലമുട്ട്- കണിയമ്പുഴ, ഭവൻസ് - കുന്നറ റോഡുകൾ അടിയന്തിരമായി അറ്റകുറ്റപണികൾ നടത്തി ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബി ജെ പി 47ാം വാർഡ് കമ്മിറ്റി മുനിസിപ്പൽ ചെയർമാൻ അഡ്വ.പി.എൽ. ബാബുവിന് നിവേദനം നൽകി.
മുനിസിപ്പൽ ഓഫീസിൽ നടന്ന ചടങ്ങിൽ ബിജെപി എരൂർ ഏരിയ പ്രസിഡണ്ട് പി.കെ. പീതാംബരൻ, നേതാക്കളായ സി.എ. സജീവൻ, പി.എൻ അരവിന്ദൻ, സുനിൽ തീരഭൂമി, നാരായണൻ, അശ്വതി രവിമോൻ എന്നിവർ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img