1999 ജൂലൈ ഏഴിന് സർക്കാർ പുറപ്പെടുവിച്ച ( അച്ചടി) 8/1999 പി.ആർ ഉത്തരവ് പ്രകാരം 1999 ഏപ്രിൽ മാസം മുതൽ പത്രപരസ്യ ചാർജിന്റെ 15 ശതമാനം ഡിസ്ക്കൗണ്ട് പി.ആർ.ഡി ഈടാക്കിവരുന്നുണ്ട്.ഈ ഫണ്ട് പെൻഷൻ നിധിയിലേക്ക് ഇത് വരെ പൂൾ ചെയ്തിട്ടില്ല.പി.ആർ.ഡിയുടെ നിർദേശപ്രകാരം, പത്രങ്ങൾ 15 ശതമാനം ഡിസ്ക്കൗണ്ട് കഴിച്ചുള്ള തുകയാണ് ബിൽ ആയി നൽകിവരുന്നത്.അതേസമയം പി.ആർ.ഡി തയാറാക്കിയ താരിഫ് അനുസരിച്ചുള്ള പരസ്യ തുക ധനകാര്യ വകുപ്പ് പി.ആർ.ഡിക്ക് നൽകിവരുന്നുമുണ്ട്.എന്നാൽ ഡിസ്ക്കൗണ്ട് കഴിഞ്ഞുള്ള പത്രങ്ങളുടെ ബില്ലും താരിഫ് സംഖ്യയും തമ്മിൽ കണക്ക് ടാലിയാവാത്ത സംഭവം നിലനിൽക്കുന്നുപി.ആർ.ഡിയുടെ പരസ്യം ലഭിക്കാൻ പത്രങ്ങൾക്ക് വേണ്ട മിനിമം യോഗ്യത, മൂവായിരം കോപ്പികൾ പ്രതിദിനം പ്രിൻറ് ചെയ്യണമെന്നാണ്.എന്നാൽ പരസ്യം സ്വീകരിച്ചു വരുന്ന അന്തിപ്പത്രങ്ങളിൽ മഹാഭൂരിപക്ഷവും 500 പ്രിൻറ് പോലും അച്ചടിക്കുന്നില്ല. ഇത് സംബന്ധിച്ച് ഇവരുടെ സർക്കുലേഷൻ പ്രിൻറ് ഓർഡർ പരിശോധന പി.ആർ.ഡി നടത്തുന്നില്ല. എന്തോ ഒരു ഒത്തുകളി ഇവിടെ നടക്കുന്നുണ്ട്.പെൻഷൻ വിഹിതത്തിലേക്ക് വന്ന്ചേരേണ്ട ഈ 15 ശതമാനം സംഖ്യ ഏത് അക്കൗണ്ടിലാണ് നിക്ഷേപിച്ചു വരുന്നത് എന്നറിയില്ല
KUWJ ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ ഇത് സംബന്ധിച്ച് വിവരാവകാശ അപേക്ഷ നൽകിയപ്പോൾ 1999 മുതൽ 15 ശതമാനം ഡിസ്ക്കൗണ്ട് ഈടാക്കിവരുന്നതായി പി.ആർ.ഡി മറുപടി നൽകിയിട്ടുണ്ട്. ഇത് വരെ ഇങ്ങനെ സമാഹരിച്ച തുകയെത്ര എന്നാരാഞ്ഞുകൊണ്ട് വീണ്ടും അദ്ദേഹം വിവരാവകാശ അപേക്ഷ നൽകി കാത്തിരിക്കുകയാണ്.ഇതിന് മറുപടി ഇല്ല കോടികണക്കിന് വരും ഇത് വരെ സമാഹരിച്ച ഈ ഫണ്ട്.കേരളത്തിലെ പത്രപ്രവർത്തകർക്ക് ഇതിൽ നിന്ന് പെൻഷൻ കൊടുത്താൽ നയാപൈസ പോലും സർക്കാരിന് ഈയിനത്തിൽ ബാധ്യത വരുന്നില്ല.ഇക്കാര്യത്തിൽ ഉചിതമായ അന്വേഷണവും തീരുമാനവും ഉണ്ടാവണമെന്ന് ആദരവോടെ അഭ്യർത്ഥിക്കുന്നു.








