01:49am 15 September 2026
NEWS
വനിതകളുടെ വിജയ ഗാഥകൾപ്രതിഫലിച്ച പറുദീസ വിസ്‌മയമായി
05/09/2026  09:36 PM IST
നാസർ
വനിതകളുടെ വിജയ ഗാഥകൾപ്രതിഫലിച്ച പറുദീസ വിസ്‌മയമായി

കോഴിക്കോട് : വനിതാ സംരംഭകത്വത്തിന്റെ വൈവിധ്യമാർന്ന മുഖങ്ങളും കോഴിക്കോടിന്റെ  പൈതൃകവും ഒരേ വേദിയിൽ കോർത്തിണക്കി ‘വെൻ കാർണിവൽ 2026 – പറുദീസ’ ശ്രദ്ധേയമായി.വിമൻ എന്റർപ്രണേഴ്സ് നെറ്റ്‌വർക്ക്  കാലിക്കറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി  സംഘടിപ്പിച്ചത്.കെ ജയന്ത് എം എൽ എ ഉദ്ഘാടനം ചെയ്തു. അടുത്ത പത്തു വർഷം കൊണ്ട് വെൻ , വനിതകളുടെ പുതിയ ഡിജിറ്റൽ പ്ലാറ്റ് ഫോം ആയി മാറുമെന്ന് അദ്ദേഹം പറഞ്ഞു.വെൻ ഫൗണ്ടേഷൻ ചെയർ പേഴ്സൺ മഞ്ജു തോമസ് അധ്യക്ഷത വഹിച്ചു.വെൻ കാലിക്കറ്റ് ചാപ്റ്റർ പ്രസിഡൻ്റ് ചാരുമതി രമേഷ്, പ്രോഗ്രാം കോർഡിനേറ്റർ സന്ധ്യ വർമ്മപ്രസംഗിച്ചു.ഫാഷൻവസ്ത്രങ്ങൾ ,ഭക്ഷ്യ -കാർഷിക-ഹരിത സൗഹൃദ  ഉൽപ്പന്നങ്ങൾ,രുചി കൂട്ടുകൾഎന്നിവയുടെ വിപണനത്തിനപ്പുറം വനിതകളുടെ കഠിന പ്രയത്നത്തിൻ്റ വിജയ ഗാഥകളും അതിനൊപ്പം അതിജീവന കഥയുംകോഴിക്കോടിന്റെ തനത് രുചിയും സംസ്കാരവും ആഘോഷമാക്കി ‘വെൻ കാർണിവൽ 2026 – പറുദീസ’. കോഴിക്കോടൻ ജനതയ്ക്ക് പുതിയ അനുഭവം സമ്മാനിച്ചു.ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെഅതിജീവനത്തിനായി നിലകൊണ്ട കന്യാസ്ത്രീകളുടെ സ്റ്റാളും കാർണിവലിൽ വേറിട്ടതായി.സമാപനച്ചടങ്ങിൽആഭ്യന്തര  മന്ത്രി രമേശ് ചെന്നിത്തല  ലോഗോ പ്രകാശനം നിർവഹിച്ചു. ഓപ്പറേഷൻ തൂഫാന് സംസ്ഥാന വ്യാപകമായി സ്ത്രീകളും കുട്ടികളുമാണ് ഏറ്റവും കൂടുതൽ പിന്തുണ നൽകുന്നത്, അവർക്കാണ് അതിൻ്റെ പ്രത്യാഘാതം മനസിലാകുക അതിനാൽ വനിതകൾ മുന്നോട്ട് വെക്കുന്ന വെൻ ഉൾപെടെയുള്ള പദ്ധതികൾക്ക് സർക്കാർ ഒപ്പം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.വെൻ ലോകത്തിന്  മാതൃകയാണ്, ഇത് ആലപ്പുഴ ജില്ലയിലും താൻ മുൻ കൈ എടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.വെൻ ഫൗണ്ടേഷൻ കോ ഫൗണ്ടർ പുഷ്പി മുരിക്കൻ അധ്യക്ഷയായി. വെൻ കാലിക്കറ്റ് ഫൗണ്ടർ ചെയർ ഉത്തര രമേശ് , ചാപ്റ്റർ പ്രസിഡന്റ് ചാരുമതി രമേഷ്, ചാപ്റ്റർ  സെക്രട്ടറി ജൂനി റോയ്, മിനി ബ്രിജേഷ് എന്നിവർ സംസാരിച്ചു.സംരംഭകത്വത്തിനൊപ്പം സൗഹൃദവും കലയും വിനോദവും ആഘോഷമാക്കിയ കാർണിവൽ പുത്തൻ അനുഭവങ്ങൾ പങ്കു വെച്ചാണ്  സമാപിച്ചത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img