09:17am 11 September 2026
NEWS
പാണ്ടനാട് വന്മഴിയിൽ പാടശേഖരത്തിന് തീപിടിച്ചു; ഫയർഫോഴ്സിന്റെ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി
11/02/2026  06:24 PM IST
nila
പാണ്ടനാട് വന്മഴിയിൽ പാടശേഖരത്തിന് തീപിടിച്ചു; ഫയർഫോഴ്സിന്റെ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി


​ചെങ്ങന്നൂർ: പാണ്ടനാട് മിത്ര മഠത്തിന് തെക്ക് വന്മഴി ഊരയിൽ കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ള രണ്ടേക്കർ പാടശേഖരത്തിന് തീപിടിച്ചു.  ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. കാടുപിടിച്ചു കിടന്നിരുന്ന പാടശേഖരത്തിൽ പടർന്ന തീ നാട്ടുകാരെയും വീട്ടുകാരെയും പരിഭ്രാന്തരാക്കി.
​തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ വീട്ടുകാരും സമീപവാസികളും ചേർന്ന് ഫയർഫോഴ്സിനെ വിവരമറിയിച്ചു. തുടർന്ന് ചെങ്ങന്നൂരിൽ നിന്നും എത്തിയ ആറ് പേരടങ്ങുന്ന ഫയർ ആൻഡ് റെസ്ക്യൂ യൂണിറ്റ് അംഗങ്ങൾ നടത്തിയ ദ്രുതഗതിയിലുള്ള പ്രവർത്തനമാണ് വൻ ദുരന്തം ഒഴിവാക്കിയത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ പൂർണമായും നിയന്ത്രണവിധേയമാക്കി.
രണ്ടേക്കറോളം വരുന്ന പാടശേഖരം വൻതോതിൽ കാടുമൂടി കിടക്കുകയായിരുന്നു.തീപിടുത്തത്തിൻ്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കടുത്ത വേനൽ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇനിയും തി പിടിക്കാനുള്ള സാധ്യത കൂടുതലായതിനാൽ ഫയർഫോഴ്സ് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img