02:46am 11 November 2026
NEWS
ആ​ഗോള അയ്യപ്പ സം​ഗമം: 'കാട്ടുകോഴിക്ക് എന്ത് സംക്രാന്തി' എന്ന ചൊല്ലാണ് ഓർമ്മ വരുന്നതെന്ന് എ പി അബ്ദുള്ളക്കുട്ടി
01/09/2025  12:28 PM IST
nila
ആ​ഗോള അയ്യപ്പ സം​ഗമം: കാട്ടുകോഴിക്ക് എന്ത് സംക്രാന്തി എന്ന ചൊല്ലാണ് ഓർമ്മ വരുന്നതെന്ന് എ പി അബ്ദുള്ളക്കുട്ടി

തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന ആ​ഗോള അയ്യപ്പ സം​ഗമത്തെ വിമർശിച്ച് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി. ദൈവനിഷേധികളായ പിണറായിയും സ്റ്റാലിനും ചേർന്നാണ് അയ്യപ്പ സം​ഗമം നടത്തുന്നത് എന്ന് അബ്ദുള്ളക്കുട്ടി ആരോപിച്ചു.  'കാട്ടുകോഴിക്ക് എന്ത് സംക്രാന്തി' എന്ന ചൊല്ലാണ് തനിക്ക് ഓർമ്മ വരുന്നത് എന്നും അബ്ദുള്ളക്കുട്ടി പരിഹസിച്ചു. അയപ്പ സന്നിധാനത്തോട് പിണറായിയും കൂട്ടരും ചെയ്ത ക്രൂരത വിശ്വാസികൾ ഒരിക്കലും മറക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സെപ്റ്റംബർ 20-നാണ് പമ്പാതീരത്ത് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. ദക്ഷിണേന്ത്യയിൽ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമാണ് ആഗോള അയ്യപ്പസംഗമം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകൻ. കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാർ, കേരളത്തിലെ കേന്ദ്ര മന്ത്രിമാർ, പ്രതിപക്ഷ നേതാവ് തുടങ്ങിയ നേതാക്കൾ പങ്കെടുക്കുമെന്നാണ് വിവരം.

ആ​ഗോള അയ്യപ്പ സം​ഗമത്തെ പിന്തുണച്ച് എൻഎസ്എസും എസ്എൻഡിപിയും രം​ഗത്തെത്തിയിട്ടുണ്ട്. അതേസമയം, പരിപാടിക്കെതിരെ രൂക്ഷ വിമർശനമാണ് ബിജെപി ഉയർത്തുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img