
പൗരാവകാശങ്ങൾ സംരക്ഷിക്കുക, അതിക്രമങ്ങൾ തടയുക എന്നീ ലക്ഷ്യത്തോടെ കൊച്ചി സിറ്റി പോലീസ് നടത്തിയ ഏകദിന ബോധവൽക്കരണ സെമിനാർ റിട്ട.ജില്ലാ ജഡ്ജി എൻ.ലീലാമണി ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. ചാർളി പോൾ, സുരാജ് അലിശ്ശേരി എന്നിവർ സമീപം.
കൊച്ചി: കൊച്ചി സിറ്റി പോലീസിൻ്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, എംഎൽഎസ് പി, അഡോളസ് ഹെൽത്ത് എന്നീ വിഭാഗങ്ങൾക്കായി ഏകദിന ബോധവത്ക്കരണ സെമിനാർ നടത്തി.
പട്ടികജാതി - പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമം, പൗരാവകാശങ്ങൾസംരക്ഷണ നിയമം എന്നീ വിഷയങ്ങളിൽ ജനങ്ങളെ ജാഗരൂകരാക്കുവാൻ കേന്ദ്ര സോഷ്യൽ ജസ്റ്റിസ് ആൻഡ് എംപവർ മന്ത്രാലയത്തിൻ്റെ നിർദ്ദേശാനുസരണമാണ് സെമിനാർ സംഘടിപ്പിച്ചത്.
എറണാകുളം ടി കെ രാമകൃഷ്ണൻ സാംസ്കാരിക കേന്ദ്രത്തിൽ നടന്ന സെമിനാർ റിട്ട. ജില്ലാ ജഡ്ജി എൻ.ലീലാമണി ഉദ്ഘാടനം ചെയ്തു. ഫാക്കൽറ്റി അംഗങ്ങളായ അഡ്വ.
ചാർളി പോൾ, അഡ്വ. ജിയാസ് ജമാൽ, സുരാജ് അലിശ്ശേരി എന്നിവർ ക്ലാസുകൾ നയിച്ചു.
Photo Courtesy - Google








