07:47pm 24 June 2026
NEWS
കർഷകർക്കായി ഏകദിന ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
24/06/2026  06:39 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കർഷകർക്കായി ഏകദിന ബോധവത്കരണ  പരിപാടി സംഘടിപ്പിച്ചു.

കൊച്ചി  :  കൃഷി മന്ത്രാലയത്തിന്റെ  ഖേത് ബചാവോ അഭിയാൻ  പദ്ധതിയുടെ  ഭാഗമായി സുസ്ഥിര കൃഷിരീതികൾ, സംയോജിത കീട നിയന്ത്രണം ,സമീകൃത വള പ്രയോഗം, കീടനാശിനികളുടെ സുരക്ഷിത ഉപയോഗം തുടങ്ങിയ വിഷയങ്ങളിൽ കർഷകർക്ക് ബോധവത്കരണം നൽകി. കേന്ദ്ര-സംയോജിത കീടനിയന്ത്രണ കേന്ദ്രം,കേരള സെന്റർ ഫോർ പെസ്റ്റ് മാനേജ്മെന്റ് എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു  ഏകദിന ബോധവത്കരണ  പരിപാടി സംഘടിപ്പിച്ചത്. .
കേരള സെന്റർ ഫോർ പെസ്റ്റ് മാനേജ്മെന്റിന്റെ  പ്രോജക്ട് ഡയറക്ടർ രേണു പി പരിപാടിയിൽ അധ്യക്ഷത വഹിച്ചു .  രാസവളങ്ങളുടെ അളവ് കുറച്ച് മണ്ണും പരിസ്ഥിതിയും സംരക്ഷിക്കുന്ന പ്രകൃതിദത്ത കൃഷിരീതികളിലേക്ക് കർഷകർ മാറണമെന്ന് പരിപാടിയിൽ വിദഗ്ദർ ആവശ്യപ്പെട്ടു.
കെസിപിഎം അസിസ്റ്റന്റ് ഡയറക്ടർമാരായ രജനി. എം കെ, സിന്ധു പി , കൃഷി ഓഫീസർമാരായ അനഘ ഉണ്ണിക്കൃഷ്ണൻ, ദേവിക, അഖില എന്നിവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.കേന്ദ്ര-സംയോജിത കീടനിയന്ത്രണ കേന്ദ്രം, എറണാകുളം അസിസ്റ്റന്റ് ഡയറക്ടർ എലിസബത്ത് ജയ തോമസ്  സമീകൃത വള പ്രയോഗം, സംയോജിത കീട നിയന്ത്രണം എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. രാസവളങ്ങളോടും രാസാകീടനാശിനികളോടും അമിത പ്രിയം മണ്ണിലെ ഉപകരികളായ സൂക്ഷ്മ ജീവികളെയും പ്രകൃതിയിൽ കാണുന്ന മിത്ര പ്രാണികളെയും ദോഷകരമായി ബാധിക്കുന്നു എന്ന് അഭിപ്രായപ്പെട്ടു.കേന്ദ്ര സംയോചിത കീട നിയന്ത്രണ കേന്ദ്രം  അസിസ്റ്റന്റ് പ്ലാന്റ് പ്രൊട്ടക്ഷൻ ഓഫീസർമാരായ ഡോ. റെഞ്ജു മോൾ, രാകേഷ് സയന്റിഫിക് അസിസ്റ്റന്റ് രാജലക്ഷ്മി എന്നിവർ സംസാരിച്ചു. പരിശീലന പരിപാടിയിൽ ചമ്പക്കുളം, നെടുമുടി മേഖലയിലെ അമ്പതോളം കർഷകർ പങ്കെടുത്തു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img