NEWS
കൊല്ലത്ത് ഒമ്പതാംക്ലാസുകാരി പ്രസവിച്ചു; അമ്മയുടെ കാമുകൻ അറസ്റ്റിൽ
15/10/2025 01:18 PM IST
nila

കൊല്ലത്ത് ഒമ്പതാംക്ലാസുകാരി പ്രസവിച്ചു. കൊല്ലം കടയ്ക്കലിലാണ് സംഭവം. പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെ അമ്മയുടെ കാമുകനാണ് പ്രതി. രണ്ട് വർഷത്തോളമായി പെൺകുട്ടി പീഡനത്തിനിരയായി എന്നാണ് പൊലീസ് പറയുന്നത്.
ഇയാൾ പെൺകുട്ടിയുടെ അമ്മയ്ക്ക് ഒപ്പം രണ്ട് വർഷമായി താമസിക്കുന്നയാളാണ്. ഹോട്ടൽ ജീവനക്കാരനാണ് ഇയാൾ. പെൺകുട്ടി പ്രസവിച്ചതിന് പിന്നാലെ പ്രതിയെ കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











