NEWS
ദേശീയപാത അരൂരിൽ സ്‌കൂട്ടറില്‍ ട്രെയിലര്‍ ലോറിയിടിച്ച് നവവധുവിന് ദാരുണാന്ത്യം.
18/05/2025 09:03 PM IST
സണ്ണി ലുക്കോസ്

ആലപ്പുഴ : ഭര്‍ത്താവുമൊത്ത് സ്‌കൂട്ടറില്‍ പള്ളിയിലേക്ക് പോകുന്നതിനിടെയാണ് ദാരുണ സംഭവം.ആലപ്പുഴ ദേശീയപാതയില്‍ അരൂര്‍ ക്ഷേത്രം കവലയിലെ ഉയരപ്പാത നിര്‍മാണം നടക്കുന്നയിടത്താണ് ഞായറാഴ്ച രാവിലെ 9.30 ഓടെ അപകടമുണ്ടായത്.തച്ചാറ കന്നുകളങ്ങര വീട്ടില്‍ ജോമോന്റെ ഭാര്യ എസ്‌തേര്‍ (27) ആണ് മരിച്ചത്.ആറുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.ട്രെയിലര്‍, ജോമോന്‍ ഓടിച്ച സ്‌കൂട്ടറില്‍ തട്ടിയതിനെ തുടര്‍ന്ന് പിന്‍ സീറ്റിലായിരുന്ന എസ്‌തേര്‍ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തുടർന്ന് തൽക്ഷണം എസ്തേറിന് ജീവന്‍ നഷ്ടമായി.മൃതദേഹം അരൂക്കുറ്റി സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











