11:40am 29 April 2026
NEWS
രാജ്യത്ത കോവിഡിൻ്റെ പുതിയ വകഭേദം വ്യാപിക്കുന്നു.
10/06/2025  04:39 PM IST
ചെറുകര സണ്ണിലൂക്കോസ്
രാജ്യത്ത കോവിഡിൻ്റെ പുതിയ വകഭേദം വ്യാപിക്കുന്നു.

എക്‌സ്എഫ്‌ജി (XFG) എന്നാണ് പുതിയ വകഭേദത്തിന്റെ പേര്. 

രാജ്യത്തെ 163 പേരെ ബാധിച്ചത് എക്സ്എഫ്ജിയാണെന്ന് കണ്ടെത്തി.

അതേസമയം, രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 7000 ത്തിലേക്ക് കടക്കുകയാണ്. കേരളത്തിലാണ് കൂടുതൽ രോഗികളുള്ളത്. ഗുജറാത്ത്, കർണാടക, ബംഗാൾ, ഡൽഹി എന്നിവിടങ്ങളിലും പ്രതിദിനരോഗികൾ കൂടുതലാണ്.കാനഡയിലാണ് ആദ്യം എക്സ്എഫ്‌ജി കേസുകൾ റിപ്പോർട്ട് ചെയ്തത്. 

2021 അവസാനം മുതൽ ആഗോളതലത്തിൽ വ്യാപിച്ച കോവിഡ് വകഭേദമായ ഒമൈക്രോൺ കുടുംബത്തിലാണ് എക്സ‌്എഫ്ജിയെ തരംതിരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ എക്സ‌്എഫ്‌ജി കേസുകൾ (89) റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്, തൊട്ടുപിന്നിൽ തമിഴ്‌നാടാണ്. 

16 കേസുകളാണ് തമിഴ്‌നാട്ടിൽ റിപ്പോർട്ട് ചെയ്തത്. കേരളം (15), ഗുജറാത്ത് (11), ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവടങ്ങളിൽ ആറ് കേസുകൾ വീതവും റിപ്പോർട്ട് ചെയ്ത‌ിട്ടുണ്ട്.

ഇതിൽ 159 കേസുകൾ മേയ് മാസത്തിലും ഏപ്രിൽ, ജൂൺ മാസങ്ങളിൽ രണ്ട് വീതം കേസുകളുമാണ് റിപ്പോർട്ട് ചെയ്ത‌ത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img