09:46pm 12 November 2026
NEWS
സ്മാർട്ട് ഗതാഗതത്തിലേക്ക് പുതിയ ചുവട്; ഖത്തറിൽ റോബോട്ടാക്സി ട്രയൽ ജനുവരി 26-ന്
21/01/2026  04:45 PM IST
nila
സ്മാർട്ട് ഗതാഗതത്തിലേക്ക് പുതിയ ചുവട്; ഖത്തറിൽ റോബോട്ടാക്സി ട്രയൽ ജനുവരി 26-ന്

ദോഹ: ഖത്തറിലെ സ്മാർട്ട് ഗതാഗത സംവിധാനത്തിലേക്ക് പുതിയൊരു അധ്യായം തുറന്ന് മൊവാസലാത്ത് (കർവ) ഓൾഡ് ദോഹ പോർട്ടിൽ റോബോട്ടാക്സിയുടെ പൊതുജന പരീക്ഷണയോട്ടം സംഘടിപ്പിക്കുന്നു. ജനുവരി 26 തിങ്കളാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് പരീക്ഷണം.
സാമൂഹികമാധ്യമങ്ങളിലൂടെ നടത്തിയ അറിയിപ്പിൽ, പൊതുജനങ്ങൾക്ക് നേരിട്ട് റോബോട്ടാക്സി സേവനം അനുഭവിക്കാനുള്ള അവസരമാണിതെന്ന് കർവ വ്യക്തമാക്കി. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഓൺലൈൻ രജിസ്ട്രേഷൻ ഫോമിലൂടെ പേര് രജിസ്റ്റർ ചെയ്ത് തങ്ങൾക്ക് അനുയോജ്യമായ സമയം തിരഞ്ഞെടുക്കണം.
ഓരോ യാത്രയിലും പരമാവധി രണ്ട് പേർക്ക് മാത്രമായിരിക്കും അനുമതി. ഗതാഗത മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഖത്തറിലെ ആദ്യ റോബോട്ടാക്സിയിൽ 11 ക്യാമറകൾ, നാല് റഡാറുകൾ, നാല് ലിഡാർ സെൻസറുകൾ എന്നിവയടങ്ങിയ ആധുനിക സംവിധാനങ്ങളോടെയാണ് സജ്ജീകരിച്ചിരിക്കുന്നത്. 360 ഡിഗ്രി പരിസര നിരീക്ഷണം, കൃത്യമായ നാവിഗേഷൻ, തത്സമയ തടസ്സ തിരിച്ചറിയൽ എന്നിവ സാധ്യമാക്കുന്നതാണ് ഈ സാങ്കേതികവിദ്യ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img