01:01am 12 November 2026
NEWS
മാധ്യമ ഗവേഷണത്തിന് പുതുദിശ: QMC എൻസൈക്ലോപീഡിയ
26/11/2025  11:23 AM IST
nila
മാധ്യമ ഗവേഷണത്തിന് പുതുദിശ: QMC എൻസൈക്ലോപീഡിയ

ദോഹ: ദോഹ: അറബ് ലോകത്ത് ആദ്യമായുള്ള സമഗ്ര മീഡിയ വിജ്ഞാനപദ്ധതിയായ ‘മീഡിയഎൻസൈക്ലോപീഡിയ: Towards a New Reading of the Structure of the Media Concept’ ഖത്തർ മീഡിയ കോർപ്പറേഷൻ (QMC) ദോഹയിലെ സനദ് ക്ലബ്ബിൽ ഉദ്ഘാടനം ചെയ്തു. QMC സിഇഒ എച്ച്.ഇ. ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുലസീസ് അൽ താനി, പ്രമുഖ മാധ്യമ പ്രവർത്തകർ, ഗവേഷകർ, അക്കാദമിക് പ്രതിനിധികൾ എന്നിവരാണ് ചടങ്ങിൽ പങ്കെടുത്തത്.
മാധ്യമ വിജ്ഞാനത്തെ ആഴത്തിൽ സമ്പുഷ്ടമാക്കുക, ഡിജിറ്റൽ-പ്രിന്റ് ലൈബ്രറികൾക്ക് ശാസ്ത്രീയവും ആധികാരികവും സുലഭവുമായ ഉള്ളടക്കം നൽകുക, മാധ്യമപരിഭാഷകളുടെ നിലവാരം ഉയർത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. മാധ്യമത്തിന്റെ ചരിത്രം, ആശയങ്ങൾ, സ്ഥാപനങ്ങൾ, പദാവലികൾ എന്നിവ ശാസ്ത്രീയ ദൃഷ്ടികോണത്തിൽ പുനർവായിക്കുകയും പുതുമയേകുകയും ചെയ്യുകയാണ് QMC ലക്ഷ്യമിടുന്നത്.
ചടങ്ങിനോടനുബന്ധിച്ചു “Towards a New Reading of the Structure of the Media Concept” എന്ന വിഷയത്തെആസ്പദമാക്കി പാനൽ ചർച്ചയും നടന്നു. മീഡിയ പദാവലികളുടെ പരിണാമം, സാങ്കേതിക മാറ്റങ്ങൾ, ആഗോള മാധ്യമ പ്രവണതകൾ എന്നിവയെ കുറിച്ച് വിദഗ്ധർ വിശദമായ വിശകലനങ്ങൾ അവതരിപ്പിച്ചു.
എൻസൈക്ലോപീഡിയ എഴുത്തും ഓഡിയോ രൂപത്തിലും ഓൺലൈൻ ലഭ്യമാക്കാനുള്ള പദ്ധതിയും QMC പ്രഖ്യാപിച്ചു. ആദ്യ വാള്യം 2026 ലെ ദോഹ ഇന്റർനാഷണൽ ബുക്ക് ഫെയറിൽപുറത്തിറങ്ങും. തുടർന്ന് ഓരോ ഘട്ടങ്ങളായുള്ള പ്രസാധന പദ്ധതിയുടെ ഭാഗമായി അടുത്ത വാള്യം മേയിൽ പ്രസിദ്ധീകരിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img