08:33pm 12 November 2026
NEWS
ഐൻ ഖാലിദിലെ ഷോപ്പിങിന് പുതിയ മാനം; കൂടുതൽ സൗകര്യങ്ങളോടും വമ്പൻ ഓഫറുകളോടും കൂടി മർസ ഹൈപ്പർമാർക്കറ്റ് വീണ്ടും തുറക്കുന്നു
31/01/2026  10:35 PM IST
nila
ഐൻ ഖാലിദിലെ ഷോപ്പിങിന് പുതിയ മാനം; കൂടുതൽ സൗകര്യങ്ങളോടും വമ്പൻ ഓഫറുകളോടും കൂടി മർസ ഹൈപ്പർമാർക്കറ്റ് വീണ്ടും തുറക്കുന്നു

ഐൻ ഖാലിദിലെ ഷോപ്പിങ് രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി മാറിയ മർസ ഹൈപ്പർമാർക്കറ്റ് കൂടുതൽ ആധുനിക സൗകര്യങ്ങളോടെ ഉപഭോക്താക്കൾക്കായി വീണ്ടും വാതിൽ തുറക്കുന്നു. നീണ്ട നാളത്തെ നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം പുതുമയാർന്ന ഭാവത്തിൽ ഒരുങ്ങിയ ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം ഫെബ്രുവരി രണ്ടിന് രാവിലെ 11 മണിക്ക് നടക്കും.
 
മർസയുടെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച ഈ ആദ്യ ഔട്ട്‌ലെറ്റ്, വിപണിയിലെ മാറുന്ന ട്രെൻഡുകൾക്കൊപ്പം സഞ്ചരിക്കാൻ സജ്ജമായാണ് രണ്ടാം വരവിനൊരുങ്ങുന്നത്.
​ലളിതവും എന്നാൽ അത്യാധുനികവുമായ ഇന്റീരിയർ ഡിസൈനാണ് നവീകരിച്ച സ്റ്റോറിന്റെ പ്രധാന സവിശേഷത. ഷോപ്പിങ് കൂടുതൽ സുഗമമാക്കുന്ന സ്മാർട്ട് ലേ ഔട്ടുകളും വിശാലമായ ഇടങ്ങളും ഉപഭോക്താക്കൾക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിക്കും. ഉപഭോക്താക്കളുടെ സമയ ലാഭത്തിനും സൗകര്യത്തിനും മുൻഗണന നൽകിക്കൊണ്ടുള്ള മാറ്റങ്ങളാണ് ഓരോ വിഭാഗത്തിലും വരുത്തിയിട്ടുള്ളതെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.

​മർസ എന്ന ബ്രാൻഡിന്റെ തുടക്കം കുറിച്ച ഐൻ ഖാലിദിലെ ഈ ശാഖ, ഗ്രൂപ്പിന്റെ റീട്ടെയിൽ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ്. ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കുക എന്ന തങ്ങളുടെ അടിസ്ഥാന തത്വം കാത്തുസൂക്ഷിച്ചുകൊണ്ട് തന്നെയാണ് ഈ  മാറ്റം. റീട്ടെയിൽ മേഖലയിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും ആധുനിക സേവനങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

​പുതുമയാർന്ന സൗകര്യങ്ങളോടെ വീണ്ടും പ്രവർത്തനം ആരംഭിക്കുന്ന അവസരത്തിൽ, ഉപഭോക്താക്കൾക്കായി ആകർഷകമായ ഓഫറുകളും പ്രത്യേക പ്രമോഷനുകളും ഒരുക്കിയിട്ടുണ്ട്. നിത്യോപയോഗ സാധനങ്ങൾ മുതൽ ഇലക്ട്രോണിക്സ് വരെ ഉൾപ്പെടുന്ന വിപുലമായ ഉൽപ്പന്ന നിരയ്ക്ക് വമ്പിച്ച വിലക്കിഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഐൻ ഖാലിദിലെയും പരിസര പ്രദേശങ്ങളിലെയും താമസക്കാർക്ക് ഏറ്റവും മികച്ച ഷോപ്പിങ് ഡെസ്റ്റിനേഷനായി മർസയെ വീണ്ടും അടയാളപ്പെടുത്തുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.


ഐൻ ഖാലിദിലെ ഷോപ്പിങ് അനുഭവത്തിന് പുതുഭാവം നൽകുന്ന ഈ നവീകരിച്ച ഷോപ്പിലേക്ക് എല്ലാ ഉപഭോക്താക്കളെയും മാനേജ്‌മെന്റ് ഹൃദയം നിറഞ്ഞ് സ്വാഗതം ചെയ്തു. ഫെബ്രുവരി രണ്ടിന് നടക്കുന്ന പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങോടെ, പ്രദേശത്തെ റീട്ടെയിൽ രംഗത്ത് ഒരു പുതുഅധ്യായത്തിന് തുടക്കം കുറിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img