09:06am 12 November 2026
NEWS
ഡിജിറ്റൽ കാലത്തെ മാധ്യമ ഭാഷ്യങ്ങൾക്ക് പുതിയ മാനം; 'മീഡിയ എൻസൈക്ലോപീഡിയ' ദോഹ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്യും
14/05/2026  02:24 PM IST
nila
ഡിജിറ്റൽ കാലത്തെ മാധ്യമ ഭാഷ്യങ്ങൾക്ക് പുതിയ മാനം; മീഡിയ എൻസൈക്ലോപീഡിയ ദോഹ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്യും

 

​ദോഹ: ഡിജിറ്റൽ വിപ്ലവത്തിന്റെ കാലഘട്ടത്തിൽ മാധ്യമ പദാവലികൾക്ക് കൃത്യമായ അർത്ഥവും വ്യക്തതയും നൽകുക എന്ന ലക്ഷ്യത്തോടെ ഖത്തർ മീഡിയ കോർപ്പറേഷൻ തയ്യാറാക്കിയ 'മീഡിയ എൻസൈക്ലോപീഡിയ' ദോഹ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്യും. ഖത്തർ പ്രസ് സെന്റർ സംഘടിപ്പിച്ച 'പ്രസ് സലൂൺ' ചർച്ചാ സമ്മേളനത്തിലാണ് എൻസൈക്ലോപീഡിയയുടെ ലക്ഷ്യങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവിട്ടത്.
​അബ്ദുള്ള ബിൻ ഹുസൈൻ അൽ നുഐമി ഹാളിൽ നടന്ന ചടങ്ങിൽ മീഡിയ എൻസൈക്ലോപീഡിയ സയന്റിഫിക് കമ്മിറ്റി ചെയർമാൻ ഡോ. മുഹമ്മദ് അൽ ഖത്തീബ്, ജനറൽ സൂപ്പർവൈസർ പ്രൊഫ. മുഹമ്മദ് സലാൻ അൽ മുറൈഖി എന്നിവർ പങ്കെടുത്തു. പ്രമുഖ മാധ്യമപ്രവർത്തക ഐഷ അൽ കുവാരി ചർച്ച നിയന്ത്രിച്ചു.ഡിജിറ്റൽ യുഗത്തിൽ മാധ്യമ പദാവലികൾ പലപ്പോഴും അവയുടെ യഥാർത്ഥ അർത്ഥത്തിൽ നിന്നകന്ന് തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നുണ്ടെന്ന് ഡോ. മുഹമ്മദ് അൽ ഖത്തീബ് ചൂണ്ടിക്കാട്ടി. ഇത്തരം ആശയക്കുഴപ്പങ്ങൾ ഒഴിവാക്കി ഓരോ പദത്തെയും അതിന്റെ ചരിത്രപരവും വൈജ്ഞാനികവുമായ സത്യസന്ധതയോടെ അവതരിപ്പിക്കാനാണ് എൻസൈക്ലോപീഡിയ ശ്രമിക്കുന്നത്.മാധ്യമരംഗത്തെ വൈജ്ഞാനികമായ 'എഞ്ചിനീയറിംഗ്' ആണ് ഈ പദ്ധതിയെന്ന് പ്രൊഫ. മുഹമ്മദ് സലാൻ അൽ മുറൈഖി വിശേഷിപ്പിച്ചു. അറബ് സാംസ്‌കാരിക-ബൗദ്ധിക രംഗത്ത് ഖത്തറിന്റെ സ്ഥാനം ഉറപ്പിക്കുന്ന ഈ വിജ്ഞാനകോശം മാധ്യമപ്രവർത്തകർക്കും ഗവേഷകർക്കും വിദ്യാർത്ഥികൾക്കും ഒരു ആധികാരിക അറബ് റഫറൻസായി മാറും.കേവലം വാക്കുകളുടെ ശേഖരത്തിനപ്പുറം, നമ്മുടെ സാംസ്‌കാരിക പശ്ചാത്തലത്തിൽ മാധ്യമ ആശയങ്ങളെ പുനർവ്യാഖ്യാനം ചെയ്യാനും തിരുത്താനുമാണ് ഈ ഗ്രന്ഥം ലക്ഷ്യമിടുന്നത്.ഇന്ന് 
(​വ്യാഴാഴ്ച) ആരംഭിക്കുന്ന ദോഹ അന്താരാഷ്ട്ര പുസ്തകമേളയിൽ വെച്ച് ഈ ബൃഹദ് ഗ്രന്ഥം വായനക്കാരിലേക്ക് എത്തും. മാധ്യമപ്രവർത്തകർ, അക്കാദമിക് വിദഗ്ധർ, സാംസ്‌കാരിക പ്രവർത്തകർ തുടങ്ങി വൻനിര തന്നെ ചർച്ചാ സംഗമത്തിൽ സംബന്ധിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img