NEWS
വാണിമേൽ സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരണപ്പെട്ടു.
24/07/2026 05:09 PM IST
nila

ദോഹ: നാദാപുരം വാണിമേൽ സ്വദേശി കല്ലേരിന്റെവിടെ മുഹമ്മദ് (40) വാഹന അപകടത്തിൽ ഖത്തറിൽ മരണപ്പെട്ടു. ഇന്നലെ ( വ്യാഴാഴ്ച്ച) രാത്രി റയ്യാനിലെ മൈദറിൽ നിന്നും റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ചാണ് മരണം സംഭവിച്ചത്. ഖത്തറിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്.
ഭാര്യ കേളോത്തുംപൊയിൽ ഇർഫാന
(നരിപ്പറ്റ മോന്തോമ്മൽ).
മക്കൾ: മെഹബിൻ, മെഹഫിൻ, മെഹർ.
പിതാവ് : പി പി മൊയ്തു കോടിയൂറ,
ഉമ്മ കല്ലേരി പാത്തു.
സഹോദരൻ. ഫാദിൽ കല്ലേരി
മയ്യത്ത് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി അൽ ഇഹ്സാൻ മയ്യത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











