09:54pm 12 November 2026
NEWS
കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ദോഹയിൽ മരണപ്പെട്ടു
05/02/2026  06:33 PM IST
nila
കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ദോഹയിൽ മരണപ്പെട്ടു

ദോഹ: കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ്‌ ഇസ്മായിൽ ( 82) ദോഹയിൽ മരണപ്പെട്ടു. കാഞ്ഞിരപ്പള്ളി കല്ലുങ്കൽ, വിഴിക്കത്തോട് (കല്ലറക്കാവ്) സ്വദേശിയാണ്. ദീർഘകാലം ഖത്തറിലെ  സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. ജോലിയിൽ നിന്നും വിരമിച്ച ശേഷം നാട്ടിലും ഖത്തറിലുമായി വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. അസുഖത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഖത്തറിലെ ഹമദ് ആശുപത്രിയിൽ  ചികിത്സയിലായിരുന്നു.  ഭാര്യ ഷൈല (എരുമേലി മാളികവീട്ടിൽ കുടുബംഗം).  മക്കൾ : നജീം (മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റി), നിയാസ് (ബീമാ ഇൻഷുറൻസ്), സജ്‌ന (ബാംഗ്ലൂർ). മരുമക്കൾ സജ്‌ന ഹാരിസ്, ഷമീർ മുഹമ്മദ്‌ , റോഷ്‌ന ഹാരിസ്. മൃതദേഹം കബറടക്കാനുള്ള നടപടിക്രമങ്ങൾ  പ്രവാസി വെൽഫെയർ റിപ്രാടിയേഷൻ ടീമിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. 
 നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യത്ത് ഇന്ന് മഗ്‌രിബ് നമസ്കാരനന്തരം ഖത്തറിലെ അബൂഹമൂർ കബർസ്ഥാനിൽ   മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img