04:18pm 11 November 2026
NEWS
മുലകുടി മാറാത്ത കുഞ്ഞിനെ പീഢിപ്പിച്ചതായ കേസ് അമ്മയെ കുറ്റവിമുക്തയാക്കി.
20/10/2025  07:13 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മുലകുടി മാറാത്ത കുഞ്ഞിനെ പീഢിപ്പിച്ചതായ കേസ് അമ്മയെ കുറ്റവിമുക്തയാക്കി.

മുലകുടി മാറാത്ത ഒന്നര വയസ്സ് പ്രായമുള്ള കുഞ്ഞിനെ സ്വന്തം 'അമ്മ പീഢിപ്പിച്ചതായി കാണിച്ച് പിതാവ് നൽകിയ പരാതിയിൽ എടുത്ത കേസിൽ നിന്ന് അമ്മയെ കുറ്റവിമുക്തയാക്കി പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.മാസങ്ങൾക്ക് മുമ്പാണ് തൃശൂർ കൊടുങ്ങല്ലൂർ പോലീസ് പിതാവിന്റെ പരാതിയിൽ അമ്മയ്ക്ക് എതിരെ കേസ് എടുത്തത്.  മുലകുടി മാറാത്ത കുഞ്ഞിനെ സ്വന്തം 'അമ്മ പീഢിപ്പിച്ചതായിട്ടുള്ള കേസ് വിശ്വസനീയമല്ലെന്ന് പ്രതി സ്ഥാനത്ത് ചേർത്ത അമ്മയുടെ മുൻ‌കൂർ ജാമ്യം പരിഗണിക്കവെ ഹൈക്കോടതി പോലീസിനെ വിമർശിക്കുകയും ചെയ്തിരുന്നു.വിചിത്ര വ്യാജ പരാതിയിൽ പ്രാഥമിക പരിശോധന ഇല്ലാതെ കേസ് എടുത്ത ഉത്തരവാദിത്വപ്പെട്ട പോലീസ് ഉദ്യോഗസ്ഥന് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് നൽകിയ പരാതിയിൽ അന്വേഷണം നടത്തുവാൻ തൃശൂർ റൂറൽ എസ് പി യ്ക്ക് സംസ്ഥാന പോലീസ് മേധാവി നിർദ്ദേശവും നൽകിയിരുന്നു.  കുടുംബ കേസ് നിലനിൽക്കുന്ന ദമ്പതികൾ തമ്മിലുള്ള കുടുംബ പ്രശ്നങ്ങളാണ് വ്യാജ പരാതിയ്ക്ക് പിന്നിൽ പ്രചോദനമായതെന്നും കേസ് എടുക്കൽ രീതിയിൽ വിശ്വാസ്യത നഷ്ട്ടപ്പെടുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടതെന്നും ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങ് ചൂണ്ടിക്കാട്ടി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img