01:50am 24 June 2026
NEWS
ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി.
23/06/2026  04:27 PM IST
ചെറുകര സണ്ണിലൂക്കോസ്
ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി .

 

ഡല്‍ഹി മെഹ്‌റൊലി പ്രദേശത്താണ് സംഭവം. സംഭവത്തില്‍ ക്യാബ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.ഫുട്പാത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്ന11വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്ന സംഭവത്തിൽ  ടാക്സി ഡ്രൈവറായ ബബ്ലു (25) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.

പുലര്‍ച്ചെ അഞ്ച് മണിക്ക് കുടുംബത്തോടൊപ്പം തെരുവില്‍ കിടന്നുറങ്ങുകയായിരുന്നു 11 വയസുകാരിയെ പ്രതി തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇയാള്‍ കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു. ഫരീദാബാദ്-ഗുരുഗ്രാം റോഡില്‍ കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ചെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.

കുട്ടിയെ കാണാനില്ലെന്ന പരാതി ഇന്നലെ തന്നെ പൊലീസിലെത്തിയിരുന്നു. പരാതിക്ക് പിന്നാലെ പൊലീസ് തെരച്ചിൽ തുടങ്ങിയിരുന്നു. നൂറുകണക്കിന് സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിച്ചു. പിന്നാലെ പൊലീസ് പ്രതിയിലേക്ക് എത്തുകയായിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img