NEWS
ജോയിൻ്റ് പാർലമെൻ്റെറി കമ്മിറ്റിയുമായി കൂടികാഴ്ച നടത്തി
01/10/2024 09:43 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കോട്ടപ്പുറം / ബംഗലുരു : മുനമ്പം -കടപ്പുറം പ്രദേശത്തെ ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് ജോയിൻ്റ് പാർലമെൻ്റ്റി കമ്മറ്റിക്ക് (ജെപിസി)നിവേദനം നല്കി. ജെപിസി ചെയർമാൻ ജഗദാംബികപാലിന് ബംഗലൂരു എംജി റോഡിലെ താജ് ഹോട്ടലിൽ കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ, കടപ്പുറം വേളാങ്കണ്ണിമാത പള്ളി വികാരി ഫാ. ആൻ്റണി തറയിൽ, ഭൂസംരക്ഷണ സമിതി കോർഡിനേറ്റർ ജോസഫ് ബെന്നി, ജെയ്സൻ ആദപ്പിള്ളി എന്നിവർ ചേർന്ന് നിവേദനം കൈമാറി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.