01:21am 12 November 2026
NEWS
ദോഹയിൽ വൻ ടൂറിസം മേളയ്ക്ക് തുടക്കം:60 രാജ്യങ്ങൾ, 300 പ്രദർശകർ
25/11/2025  03:09 PM IST
nila
ദോഹയിൽ വൻ ടൂറിസം മേളയ്ക്ക് തുടക്കം:60 രാജ്യങ്ങൾ, 300 പ്രദർശകർ

ദോഹ: പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ  ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽ താനിയുടെ പിന്തുണയിൽനടക്കുന്ന
ഖത്തർ ട്രാവൽ മാർട്ട് 2025വാണിജ്യ-വ്യവസായ മന്ത്രി  ശൈഖ് ഫൈസൽ ബിൻ താനി ബിൻ ഫൈസൽ അൽ താനി
ഉത്ഘാടനം ചെയ്തു.
ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽഉത്ഘാടനശേഷം മന്ത്രി വിവിധ പവിലിയനുകളും സേവനങ്ങളും നിക്ഷേപ സാധ്യതകളും പരിചയപ്പെട്ടു. ഈ വർഷം 60-ലധികം രാജ്യങ്ങളിൽ നിന്നുള്ള 300-ലധികം പ്രദർശകർ പങ്കെടുക്കുന്ന മേള, ആഗോള ടൂറിസം പങ്കാളിത്തങ്ങൾക്കും ആശയവിനിമയങ്ങൾക്കും വേദിയാവുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img