12:05am 13 September 2026
NEWS
കുസാറ്റിൽ ഇന്ന് മുതൽ മസ്തിഷ്കാരോഗ്യത്തിന് വലിയ ജനകീയ മുന്നേറ്റം മുഖ്യമന്ത്രി ഇന്ന് ICTN 2026 ഉദ്ഘാടനം ചെയ്യും
12/09/2026  07:45 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റിൽ ഇന്ന് മുതൽ മസ്തിഷ്കാരോഗ്യത്തിന് വലിയ ജനകീയ മുന്നേറ്റം മുഖ്യമന്ത്രി ഇന്ന് ICTN 2026 ഉദ്ഘാടനം ചെയ്യും

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (CUSAT) സെന്റർ ഫോർ ന്യൂറോസയൻസ് സംഘടിപ്പിക്കുന്ന ICTN 2026 – (International Conference on Translational Neuroscience: Brain to Behaviour) ഇന്ന് (സെപ്റ്റംബർ 13) ആരംഭിക്കും. സെന്റർ ഫോർ ന്യൂറോസയൻസിന്റെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

വൈകിട്ട് 4.30ന് CUSAT സെമിനാർ കോംപ്ലക്സിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങ് മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീ. റോജി എം. ജോൺ, ഫിഷറീസ്–സാമൂഹികനീതി മന്ത്രി ശ്രീ. വി. ഇ. അബ്ദുൽ ഗഫൂർ, എറണാകുളം എം.പി. ശ്രീ. ഹൈബി ഈഡൻ എന്നിവരും മറ്റ് പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. ശ്രീ. മുഹമ്മദ് ഷിയാസ് എം.എൽ.എ, കളമശ്ശേരി നഗരസഭ ചെയർമാൻ ശ്രീ. ജമാൽ മനക്കാടൻ, എറണാകുളം ജില്ലാ കളക്ടർ ശ്രീമതി ജി. പ്രിയങ്ക IAS എന്നിവരും പങ്കെടുക്കും. 

നാലുദിവസം നീളുന്ന പരിപാടിയുടെ ഭാഗമായി ബ്രെയിൻ എക്സിബിഷൻ, 3D ബ്രെയിൻ പ്രൊജക്ഷൻ, മൂന്ന് ദിവസത്തെ പബ്ലിക് ബ്രെയിൻ സിംപോസിയം** എന്നിവയും നടക്കും. ന്യൂറോഡെവലപ്‌മെന്റ്, മാനസികാരോഗ്യം, ന്യൂറോഡിജനറേഷൻ എന്നീ മൂന്ന് പ്രധാന വിഷയങ്ങളിലായിരിക്കും സിംപോസിയം. 

NIMHANS, IISc ബെംഗളൂരു എന്നിവയുടെ സഹകരണത്തോടെ ഒരുക്കുന്ന ബ്രെയിൻ എക്സിബിഷനിൽ മസ്തിഷ്കത്തിന്റെ ഘടന, വികസനം, വിവിധ രോഗങ്ങളിലെ മാറ്റങ്ങൾ, ശാസ്ത്രീയ സാമ്പിളുകൾ എന്നിവ മനസ്സിലാക്കാൻ അവസരമുണ്ടാകും. 3D ബ്രെയിൻ പ്രൊജക്ഷനിലൂടെ മസ്തിഷ്കത്തിന്റെ പ്രവർത്തനങ്ങൾ ദൃശ്യാനുഭവമായി പരിചയപ്പെടാം. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img