09:00am 09 November 2026
NEWS
സ്നേഹതീരത്തിൽ നിന്നൊരു സ്നേഹസമർപ്പണം
15/04/2025  04:27 PM IST
nila
സ്നേഹതീരത്തിൽ നിന്നൊരു സ്നേഹസമർപ്പണം

ഖത്തറിലെ ഡിപോർട്ടേഷൻ സെന്ററിൽ കഴിയുന്ന വനിതകൾക്കായി സ്നേഹതീരം ഖത്തർ  വനിതാ വിംഗിന്റെ  നേതൃത്വത്തിൽ സ്വരൂപിച്ച,  അമ്പതോളം സ്നേഹ സമ്മാനങ്ങൾ  കഴിഞ്ഞ ദിവസം ICBF ഓഫിസിൽ  പ്രസിഡന്റ്  ഷാനവാസ് ബാവക്ക് സ്നേഹതീരം വനിതാ വിംഗ് ഭാരവാഹികൾ കൈമാറി. സ്നേഹതീരം വനിതാ വിംഗ്‌ പ്രസിഡന്റ് റെസിൻ ഷെമീം, ജനറൽ സെക്രട്ടറി റെസീന സെലിം എന്നിവർ സ്നേഹ സമ്മാനങ്ങളുടെ കളക്ഷന് നേതൃത്വം  നൽകി. 

സ്നേഹതീരം കൂട്ടായ്മ  ഒരുക്കിയ സ്നേഹസമർപ്പണം ആത്മാർത്ഥമായ കരുതലിന്റെയും സഹാനുഭൂതിയുടെയും പ്രതിഫലനമാണെന്നും, സ്വന്തം നാട്ടിലേക്ക്‌ തിരിച്ചുപോകുന്നതിനുള്ള കാത്തിരിപ്പിനിടെ, അവരുടെ  വിഷമതകൾ ലഘൂകരിക്കാൻ സാധിച്ചേക്കാവുന്ന ഈ ചെറിയ സഹായം നമ്മുടെ സ്‌നേഹത്തിന്റെയും മനുഷ്യാവകാശ ബോധത്തിന്റെയും ഉത്തമ ഉദാഹരണമാണെന്നും ഭാരവാഹികൾ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img