12:13pm 13 November 2026
NEWS
ചങ്ങനാശേരിയിൽ വൻ തോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
09/05/2026  07:52 PM IST
സണ്ണി ലുക്കോസ്
ചങ്ങനാശേരിയിൽ വൻ തോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

ചങ്ങനാശേരി : അപ്സര തീയറ്ററിന സമീപത്തെ രഹസ്യ ഗോഡൗണില്‍ ഇറക്കുന്നതിനിടയിലാണ് അറുപത് ചാക്ക്  നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്. സംഭവത്തിൽ മൂന്നുപേര്‍ അറസ്റ്റിലായി. പിക്കപ്പ് വാനും കസ്റ്റഡിയിലെടുത്തു.ളായിക്കാട് കുന്നുപറമ്പില്‍ ശരണ്‍ ശശി, കാക്കാംതോട് വാലുമ്മേച്ചിറ ടി.ഹരീഷ്, മാനന്തവാടി സ്വദേശി വിമലനഗര്‍ പടിഞ്ഞാറേതില്‍ രാജേഷ് എന്നിവരെയാണ് ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തത്. ചങ്ങനാശേരി പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി അഷാദ് സദാനന്ദന്റെ നിര്‍ദേശപ്രകാരം എസ്ഐമാരായ സജിത്, അരുണ്‍ദേവ്, രാജേഷ്, പ്രബേഷണല്‍ എസ്ഐ സുകേഷ്, സിപിഒമാരായ നിയാസ്, അരുണ്‍, പ്രതീഷ് എന്നിവരാണ് റെയ്ഡും അറസ്റ്റും നടത്തിയത്. മൈസൂറില്‍ നിന്നുമാണ് ഇവ കൊണ്ടു വന്നത്. ബെലേറോ പിക്കപ്പ് വാൻ ഉടമ, ഗോഡൗണ്‍ ഉടമ എന്നിവര്‍ക്കെതിരെയയും പോലീസ് കേസെടുത്തു.സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് നടത്തിവരുന്ന പരിശോധനയുടെ ഭാഗമായാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img