
ദോഹ: രാജ്യത്തെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാള് ഹൈപ്പർമാർക്കറ്റ്, ബാക് ടു സ്കൂൾ പ്രൊമോഷന്റെ ഭാഗമായി വുക്കൈര്‍ സ്റ്റോറിൽ സംഘടിപ്പിച്ച കിഡ്സ് വർക്ക് ഷോപ് ആവേശോജ്വലമായി നടന്നു. മൂന്നു ക്യാറ്റഗറികളിലായി മുൻകൂട്ടി രജിസ്റ്റർ ചെയ്ത നൂറോളം മത്സരാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. മെമ്മറി മാച്ച് , word PUZZLE, WORD HUNTER എന്നീ ഇനങ്ങളിലായിരുന്നു മത്സരം സംഘടിപ്പിച്ചത്.
പങ്കെടുത്തവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കുടുംബങ്ങൾക്ക് വിനോദവും കുട്ടികൾക്ക് മത്സരത്തിന്റെ ഉല്ലാസവും സമ്മാനിച്ച ഇത്തരം പരിപാടികൾ, ഉപഭോക്താക്കളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതോടൊപ്പം, തുടർന്നും സംഘടിപ്പിക്കുമെന്നും ഗ്രാൻഡ് റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ അറിയിച്ചു.
ഖത്തറിലെ എല്ലാ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് സ്റ്റോറുകളിലും ബാക്ക് ടു സ്കൂൾ പ്രമോഷന്റെ ഭാഗമായി വിവിധ ഉത്പന്നങ്ങളിൽ ആകർഷകമായ ഓഫറുകൾ ലഭ്യമാണ്. സെപ്തംബര് 10 നു ഈ ഓഫർ സമാപിക്കും.











