NEWS
ചീഫ് ജസ്റ്റിസിനെ ആക്രമിച്ചയാളെ വിട്ടയച്ചത് പുനഃപരിശോധിച്ച് റിമാന്റ് ചെയ്യണമെന്ന് ഡൽഹി പോലീസ് കമ്മീഷണർക്ക് കേരള ഹൈക്കോടതി അഭിഭാഷകന്റെ പരാതി.
07/10/2025 05:57 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

ഇന്ത്യയുടെ പരമോന്നത നീതി പീഠമായ സുപ്രീം കോടതിയിൽ കേസ് പരിഗണിച്ച് കൊണ്ടിരുന്ന ചീഫ് ജസ്റ്റിസിന് നേരെ കോടതി ഹാളിൽ ഷൂ എറിയുകയും പേപ്പർ കേട്ട് വലിച്ചെറിയുകയും ചെയ്ത അഭിഭാഷകനെ വിട്ടയച്ച പോലീസ് നടപടി പുനഃപരിശോധിക്കണമെന്ന് ആവിശ്യപ്പെട്ട് ഡൽഹി പോലീസ് കമ്മീഷണർക്ക് പരാതി. കേരള ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ആണ് ഇക്കാര്യം ആവിശ്യപ്പെട്ട് ഡൽഹി പോലീസ് കമ്മീഷണർക്ക് പരാതി അയച്ചത്. സംഭവം കടുത്ത കുറ്റകൃത്യമാണ്. കുറ്റക്കാരൻ ചെയ്ത നടപടിയിൽ പരാതി ഇല്ലെന്ന് ഉത്തരവാദിത്വപ്പെട്ടവർ അറിയിച്ചാലും നിയമവ്യവസ്ഥ അനുസരിച്ച് കുറ്റക്കാരന്‍ എതിരെ കർശന നടപടി ഉറപ്പ് വരുത്താൻ കുറ്റക്കാരനെ വിട്ടയച്ചത് പുനഃപരിശോധിച്ച് റിമാന്റ് നടപടി ഉറപ്പാക്കണമെന്നാണ് കുളത്തൂർ ജയ്സിങ് ആവശ്യപ്പെടുന്നത്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








