
കെ.എൽ മോഹന വർമ്മ യുടെ 89 മത് പിറന്നാൾ ദിനത്തിൽ ഭാര്യ രാധാ വർമ്മ അദ്ദേഹത്തിന് മധുരം നൽകുന്നു. സമീപം ബി.ടി.എച്ച ജി ഗോപിനാഥൻ, പി. രാമചന്ദ്രൻ (വേണു) സി.ജി. രാജഗോപാൽ, സി.ഐ.സി.സി ജയചന്ദ്രൻ എന്നിവർ
അതെ പതിവു പേലെ 89 മത് ജന്മദിനത്തിലും പതിവുകൾ തെറ്റിക്കാതെ വർ മാജി എന്ന വിളിപ്പേരുള്ള മലയാളത്തിൻ്റെ എഴുത്തുകാരൻ കെ. എൽ മോഹന വർമ്മ എറണാകുളം ശിവക്ഷേത്രത്തിലെ പുലർച്ചെ 3 മണിയോടെയുള്ള നട തുറന്ന സമയത്ത് എഴുന്നേറ്റു . പുതുതലമുറയെന്നോ, പഴയ തലമുറയെന്നോ ഭാവഭേദമില്ലാതെ ഓൺലൈൻ വായനകളും . വാട്ട്സാപ്പ് മെസേജുകളും വായിച്ച് മറുപടികൾ അയച്ചു. രാവിലെ പ്രാർത്ഥനകൾ കഴിഞ്ഞ് 8 മണിയോടെ പ്രാതലായി പ്രിയപ്പെട്ട ഇഡലിയും സാമ്പാറും കഴിച്ചു. പിന്നീട് മൊബൈയിലിൽ ആശംസകൾ നേർന്ന് വിളിച്ചവരോട് കുശലം പറച്ചിൽ. രാവിലെ 11.30 ന് സുഹൃത്തുക്കളായ മഹാകവി കാളിദാസ സാംസ്കാരിക വേദി ഭാരവാഹികളും പൊതു പ്രവർത്തകരുമായ പി. രാമചന്ദ്രൻ , സി. ഐ. സി.സി ജയചന്ദ്രൻ. ബി.ടി.എച്ച് ജി ഗോപിനാഥൻ , സി.ജി. രാജഗോപാൽ എന്നിവർ മധുരവുമായി എത്തി . പിറന്നാൾ ചടങ്ങിൻ്റെ ഭാഗമായി പൊന്നാട ചാർത്തി മധുരം നൽകി. ഭാര്യ രാധാ വർമ്മ വിശേഷാൽ മധുരവുമായി മൈസൂർ പാക്കും നൽകി ആഘോഷത്തിന് ആക്കം കൂട്ടി. എത്തിച്ചേർന്ന് അതിഥികൾക്കും 'സുഹൃത്തക്കൾക്കും, മാധ്യമ പ്രവർത്തർക്കും വർമാജിയുടെ കൈകൾ കൊണ്ട് പിറന്നാൾ സമ്മാനമായി അദ്ദേഹത്തിൻ്റെ തന്നെ ഓഹരി, ചമ്പൽ , ക്രിക്കറ്റ്, തുടങ്ങിയ പുസ്തകങ്ങൾ കൈയ്യൊപ്പോടെ നൽകി.
എഴുത്തുകാർ എഴുതുക മാത്രമല്ല വായിക്കുകയും വായിപ്പിക്കുകയും വേണം. ജീവിതത്തിൽ എല്ലാ മാറുമെങ്കിലും അക്ഷരങ്ങളും അക്കങ്ങളും ഒരിക്കലും മാറുകില്ല : സുഗന്ധ സാഗരമാണ് ഇവ. പുതുതലമുറയുടെ വായനാ ശക്തി വർദ്ധിച്ചിട്ടുണ്ട്. അകമറിങ്ങുള്ള വായന വ്യക്തിയെ പരിപൂർണ്ണതയിലേയ്ക്ക് നയിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. 1964 ൽ തൻ്റെ ചിന്തകൾക്ക് അക്ഷരത്തിൻ്റെ മാല തീർത്ത് അക്ഷര ഖനിയായ മഹാകവി കാളിദാസൻ്റെ ഉജ്ജയിനിയിലേക്ക് സുഹൃത്തുക്കളോടൊപ്പം യാത്രയ്ക്കായി ഈ വരുന്ന ആഷാഢമാസത്തിലെ സമയസൂചികയ്ക്കായി കാത്തിരിക്കുകയാണ് വർമ്മാജി : ചതയം നക്ഷത്രത്തിൽ ജനിച്ച് വർമ്മാജിയുടെ ജന്മദിനമായ ജൂലൈ 8 ന് രാവിലെ വീട്ടിൽ നടന്ന ചടങ്ങിൽ മക്കളായ സുഭാഷ്, കവിത അരവിന്ദ്, പേരമക്കളായ അദ്വൈത് , അശ്വ വിൻ വർമ അർജൻ വർമ എന്നിവരും ഉണ്ടായിരുന്നു. ചെറിയ തോതിൽ സദ്യയും ഒരുക്കിയിരുന്നു.








