11:07am 29 April 2026
NEWS
ഇന്ത്യൻ സൈന്യത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച്‌ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തില്‍ ചെന്നൈയില്‍ നടന്നത് കൂറ്റൻ റാലി.
11/05/2025  02:09 PM IST
സണ്ണി ലുക്കോസ്
ഇന്ത്യൻ സൈന്യത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച്‌ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തില്‍ ചെന്നൈയില്‍ നടന്നത് കൂറ്റൻ റാലി.

കദേശം 20000 പേർ പങ്കെടുത്തുവെന്നാണ് കണക്കുകള്‍ പറയുന്നത്.ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷങ്ങള്‍ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് സേനയുടെ ധീരതക്കും ത്യാഗത്തിനും പിന്തുണയും ഐക്യദാർഢ്യവും പ്രകടിപ്പിച്ച്‌ കൂറ്റൻ റാലി സംഘടിപ്പിച്ചത്.

മുഖ്യമന്ത്രി സ്റ്റാലിൻ നയിച്ച ജാഥയില്‍ ചീഫ് സെക്രട്ടറി എൻ. മുരുഗാനന്ദം, ഡിജിപി ശങ്കർ ജിവാള്‍, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം ടിഎൻസിസി പ്രസിഡന്റ് കെ ശെല്‍വപെരുന്തഗൈ, വിസികെ നേതാവ് തോല്‍ തിരുമാവളവൻ, എംഡിഎംകെ ജനറല്‍ സെക്രട്ടറി വൈകോ, കെഎംഡികെ നേതാവ് ഇആർ ഈശ്വരൻ, ഐയുഎംഎല്‍ നേതാവ് കെഎഎം മുഹമ്മദ് അബൂബക്കർ, സിപിഐ സംസ്ഥാന സെക്രട്ടറി ആർ.മുത്തരശൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, മന്ത്രിമാരായ മാ സുബ്രഹ്മണ്യൻ, പി.കെ ശേഖർബാബു തുടങ്ങിയവർ പങ്കെടുത്തു. റാലി സംഘടിപ്പിച്ച സ്റ്റാലിനെ പ്രശംസിച്ച്‌ ഗവർണർ ആർ.എൻ. രവിയും രംഗത്തെത്തി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img