02:04pm 11 November 2026
NEWS
എറണാകുളം സൗത്ത് നോർത്ത് റെയിൽവേ സ്റ്റേഷനുകൾ ആർ എൻ സിംഗ് ഉൾപ്പെടുന്ന ഉന്നത തല സംഘം സന്ദർശിച്ചു.
09/10/2025  08:28 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എറണാകുളം സൗത്ത് നോർത്ത് റെയിൽവേ സ്റ്റേഷനുകൾ ആർ എൻ സിംഗ് ഉൾപ്പെടുന്ന ഉന്നത തല സംഘം സന്ദർശിച്ചു.

എറണാകുളം : റെയിൽ യാത്രികർ ഇരു  സ്റ്റേഷനുകളെയും സംബന്ധിച്ച് ഉയർത്തുന്ന ആവശ്യങ്ങളും, പരാതികളും, വികസന നിർദേശങ്ങളും ഹൈബി ഈഡൻ എം പി ഉദ്യോഗസ്ഥ സംഘത്തെ ബോദ്ധ്യപ്പെടുത്തി. സൗത്ത് റെയിൽവേ സ്റ്റേഷനിൽ എം പി ഉൾപ്പെടുന്ന സംയുക്ത അവലോകന യോഗവും നടന്നു.

മാർഷലിംഗ് യാർഡ് : ഏറ്റവും കുറഞ്ഞത് മൂന്ന് ട്രാക്കുകളുള്ള റെയിൽവേ സ്റ്റേഷനായി ആദ്യഘട്ടത്തിൽ മാർഷലിംഗ് യാർഡിനെ മാറ്റുന്നത് പരിശോധനയിലാണെന്ന് ജനറൽ മാനേജർ അറിയിച്ചു. ഒപ്പം വന്ദേ ഭാരത് ട്രെയിനുകൾക്ക് വേണ്ട ചില സൗകര്യങ്ങളും ഏർപ്പെടുത്താനുണ്ട്. വികസന പ്രവർത്തനങ്ങൾക്കുള്ള ആദ്യപടിയായി ഒരു കൺസെപ്റ്റ് പ്ലാൻ എത്രയും വേഗം തയ്യാറാക്കും. അതിൻറെ അടിസ്ഥാനത്തിൽ അടുത്ത പടിയായി വിശദപദ്ധതി രേഖ (DPR) തയ്യാറാക്കും. തുടർന്ന്,  വിശദ പദ്ധതി രേഖക്ക് കേന്ദ്ര സർക്കാരിൽ നിന്നുൾപ്പെടെ വേണ്ട അനുമതികളും, അംഗീകാരവും ലഭിക്കുന്ന മുറക്ക് ആയിരിക്കും തുടർനടപടികൾ.

എറണാകുളം സൗത്ത് , നോർത്ത് റെയിൽവേ സ്റ്റേഷനുകളിലെ പുനർ വികസന പദ്ധതികൾ:സൗത്ത്  പുനർ വികസന പദ്ധതിയുടെ തുടർ നടപടികൾ ഇനിയും വൈകരുതെന്ന ഹൈബി ഈഡൻ എം പി യുടെ ആവശ്യത്തിന്മേൽ, നിലവിൽ ഈ പ്രവൃത്തി റീടെൻഡർ ചെയ്തിട്ടുണ്ടെന്നും, ആകെ ആറു പേർ റീടെണ്ടറിംഗിൽ പങ്കെടുത്തിരുന്നതായും ഇവരിൽ നിന്ന് ഒരാളെ തെരഞ്ഞെടുക്കാൻ വേണ്ട ചുരുക്കപ്പട്ടിക തയാറാക്കൽ പ്രവർത്തനങ്ങൾ നടന്നു വരുന്നതായും ജനറൽ മാനേജർ അറിയിച്ചു.  ഒക്ടോബർ മാസം അവസാനം  ടെണ്ടർ ഉറപ്പിച്ചു നല്കാൻ കഴിയുന്ന വിധത്തിൽ ചുരുക്കപ്പട്ടികയുടെ പ്രവർത്തനം നടന്നു വരുന്നതായും ജനറൽ മാനേജർ അറിയിച്ചു. ഇതിനു ശേഷം, പുതിയ കരാറുകാരനെ നിശ്ചയിച്ച് അതിവേഗത്തിൽ അവശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്നതായി അധികൃതർ എം പി യെ അറിയിച്ചു.  

നോർത്തിൽ റെയിൽവേ സ്റ്റേഷന്റെ മുൻഭാഗത്ത് കേന്ദ്ര സർക്കാരിന്റെ തൊഴിൽ വകുപ്പിന് കീഴിലുള്ള ഇ എസ് ഐ യിൽ നിന്നും, പിറകു ഭാഗത്ത്, എസ് ആർ എം റോഡിന് സമാന്തരമായി, സ്വകാര്യ ഭൂവുടമകളിൽ നിന്നും സ്ഥലം ഏറ്റെടുത്തുള്ള വികസന പ്രവർത്തനങ്ങൾ പരിഗണനയിലാണെന്ന് ജനറൽ മാനേജർ എം പി യെ അറിയിച്ചു.

ഇരു സ്റ്റേഷനുകളിലും പുനർവികസന പദ്ധതി കാരണം പൊതുജനങ്ങളും, റെയിൽ യാത്രികരും അനുഭവിക്കുന്ന പ്രയാസങ്ങൾ  ഹൈബി ഈഡൻ എം പി ചൂണ്ടിക്കാട്ടി, ഇവ പരിഹരിക്കാൻ വേണ്ട ഇടപെടലുണ്ടാകുമെന്ന് റെയിൽവേ അധികൃതർ എം പി യെ അറിയിച്ചു.  

കുമ്പളം റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള വെള്ളപ്പൊക്കം.
പാത ഇരട്ടിപ്പിക്കലിനെ തുടർന്ന് കുമ്പളം റെയിൽവേ സ്റ്റേഷൻ പരിസരത്തുണ്ടായ വെള്ളപ്പൊക്കത്തിന്റെ സ്ഥിതി റെയിൽവേ അധികൃതരെ എം പി ബോധ്യപ്പെടുത്തി. ഡ്രെയിനേജ് പ്ലാൻ തയാറാക്കിയിട്ടുണ്ടെന്നും, പദ്ധതി പൂർത്തീകരണത്തോടെ ആയത് നടപ്പിലാക്കുമെന്നും അറിയിച്ച ഉദ്യോഗസ്ഥർക്ക് നിലവിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം ഫോട്ടോകളും, വീഡിയോകളും സഹിതം കാണിച്ച് ബോധ്യപ്പെടുത്തി.

എറണാകുളം മുതൽ കൊച്ചി ഹാർബർ ടെർമിനസ് സ്റ്റേഷൻ വരെയുള്ള ഭാഗം വൈദ്യുതീകരിച്ച്  അതിലെ ഇലക്ട്രിക് ട്രെയിൻ  ഓടിക്കാനുള്ള സാധ്യത റെയിൽവേ ഗൗരവപൂർവം പരിശോധിക്കണമെന്ന് ഹൈബി ഈഡൻ എം പി ആവശ്യപ്പെട്ടു. ഇത് പരിശോധിക്കാമെന്ന് റെയിൽവേ അധികൃതർ യോഗത്തിൽ ഉറപ്പു നൽകി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img