
വെൺമണി: ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് കൊടിഞ്ഞൂർ തെക്കേതിൽ കെ.സി ചെറിയാൻ്റ വാഴകൃഷിയാണ് പന്നി കൂട്ടം നശിപ്പിച്ചത്. ചെറിയാൻ്റ പുരയിടത്തിൻ്റെ പല ഭാഗത്തായി 2 മാസം പ്രായമായ അൻപതോളം വാഴയാണ് നശിപ്പിച്ചത്.ഏത്തൻ ,പൂവൻ എന്നീ ഇനങ്ങളിലുള്ള വാഴകളാണ് പന്നി കൂട്ടം തകർത്തത്.മുൻപും പന്നി ഇറങ്ങി ഇവിടെ കൃഷി നശിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇത്രമാത്രം വ്യാപകമായ തോതിൽ വാഴകൃഷി നശിപ്പിക്കുന്നത് ആദ്യമായി ആണ്. കൃഷി ഇൻഷുറൻസ് ചെയ്തിട്ടുണ്ടെങ്കിലും പന്നിയുടെ ആക്രമണം മൂലം വാഴ കൃഷി നശിച്ചാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലന്നാണ് ഉദ്ധ്യോഗസ്ഥർ പറയുന്നത്. വെൺമണി പഞ്ചായത്തിൻ്റെ മിക്ക വാർഡുകളിലും വ്യാപകമായി കൃഷി നാശവും മനുഷ്യനും ഭീഷണിയായി പന്നികൾ വിലസുകയാണ്.
കഴിഞ്ഞ ദിവസം പഞ്ചായത്തു കമ്മറ്റിയിൽ ഈ വിഷയം ഗൗരവ തരമായി ചർച്ച ചെയ്യുകയും വയനാട്ടിൽ നിന്നും ഷൂട്ടർമാരെ നിയോഗിക്കാനും തീരുമാനമെടുത്തിരുന്നതായി ആണ് അറിയാൻ കഴിയുന്നത്.










