07:42am 13 November 2026
NEWS
തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ ബഹിഷ്കരിക്കാൻ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിൽ പണം നിക്ഷേപിച്ച് വഞ്ചിതരായ നിക്ഷേപക കൂട്ടായ്മ
02/12/2025  07:27 PM IST
nila
 തെരഞ്ഞെടുപ്പിൽ  ഇടതുമുന്നണിയെ ബഹിഷ്കരിക്കാൻ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിൽ പണം നിക്ഷേപിച്ച് വഞ്ചിതരായ നിക്ഷേപക കൂട്ടായ്മ

ചെങ്ങന്നൂർ : തെരഞ്ഞെടുപ്പിൽ  ഇടതുമുന്നണിയെ ബഹിഷ്കരിക്കാൻ സിപിഎം നിയന്ത്രണത്തിലുള്ള ആലാ സഹകരണ സംഘത്തിൽ പണം നിക്ഷേപിച്ച് വഞ്ചിതരായ നിക്ഷേപക കൂട്ടായ്മ തീരുമാനമെടുത്തു.
അധികാരത്തിൽ എത്തി ഒരു മാസത്തിനുള്ളിൽ നിക്ഷേപത്തുക തിരിച്ചു നൽകുമെന്ന് സിപിഎം നേതൃത്വവും, സൊസൈറ്റി അധികൃതരും വാക്ക് നൽകിയെങ്കിലും ഒരു വർഷം കഴിഞ്ഞിട്ടും വഞ്ചനാപരമായ നിലപാടാണ് സ്വീകരിക്കുന്നത് എന്ന് നിക്ഷേപകർ പറയുന്നു.
75 വയസിനു മുകളിൽ പ്രായമുള്ളവരാണ് നിക്ഷേപകരിൽ കൂടുതലും . അർബുദം
 ബാധിച്ചവർക്ക് മരുന്നു വാങ്ങാൻ പോലും നിക്ഷേപ തുകയിൽ
 നിന്നുമുള്ള പലിശ ചോദിച്ചിട്ട് തരുന്നില്ല.
17 കോടി രൂപയാണ് നിക്ഷേപം എന്ന് ബാങ്ക് അധികൃതർ പറയുന്നു. ഒരു കോടി 8 ലക്ഷം രൂപ വരെ നിക്ഷേപിച്ചവർ ഉണ്ട്.
നിലവിൽ കാലാവധി പൂർത്തിയായ നിക്ഷേപ
 തുക പുതുക്കി നൽകുന്നില്ല.
 പിരിഞ്ഞു കിട്ടുന്ന തുക തങ്ങളുടെ ആൾക്കാർക്ക്  മാത്രം തിരിച്ചു നൽകുന്നു. മാത്രമല്ല,ഭീമമായ തുക വായ്പ എടുത്തവർ ബാങ്കിൻ്റെ ബോർഡ്‌ മെമ്പർമാരും, സ്ഥാനാർഥികളുമാണ്.
ഇത് നിക്ഷേപകരെ മാത്രമല്ല, സാധാരണക്കാരെ മുഴുവൻ ബാധിക്കുന്ന പ്രശ്നമാണ്. ചെറിയ തുകയ്ക്കുള്ള വായ്പകൾ,, ചിട്ടി ,
പണയ വായ്പ
 എല്ലാം നാമമാത്രമായി മാത്രം നടത്തുന്നു.
കൂടാതെ, വിറളി പൂണ്ട ചില ബോർഡ്‌ മെമ്പറുമാരായ  സ്ഥാനാർഥികൾ നിക്ഷേപകരെ ഭീക്ഷണിപ്പെടുത്തുന്നതായും ധാർഷ്ഠ്യത്തോട് പെരുമാറിയതായും പരാതിയുണ്ട്.ഇക്കാരണങ്ങൾക്കൊണ്ടൊക്കയും
പഞ്ചായത്തിന്റെ വിവിധ വാർഡുകളിലുള്ള നിക്ഷേപകർ ഇടതുമുന്നണിക്ക് വോട്ട് നൽകില്ലെന്ന് തീരുമാനമെടുത്തതായി
രക്ഷാധികാരി കെ.ജി.ശിവശങ്കരപ്പിള്ള, പ്രസിഡന്റ് പി. ഡി.വാസുദേവൻ, സെക്രട്ടറി യോഹന്നാൻ ജോൺ, അജി പൂത്തറയിൽ, പ്രസന്നൻ എം. എം., ബാലകൃഷ്ണൻ ഉണ്ണിത്താൻ, കെ.എം.വിജയമ്മ, ലളിത പിള്ള തുടങ്ങിയവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.