12:58pm 13 November 2026
NEWS
കാനഡയിലെ ഡൗൺ ടൗൺ ഓക്ക് വില്ലിലെ പ്രശസ്തമായ സാന്താ ക്ലോസ് പരേഡിൽ പങ്കെടുക്കാൻ കേരളത്തിൻ്റെ ചെറുമകൾക്ക് അവസരം ലഭിച്ചു
27/12/2025  10:11 AM IST
nila
കാനഡയിലെ ഡൗൺ ടൗൺ ഓക്ക് വില്ലിലെ പ്രശസ്തമായ സാന്താ ക്ലോസ് പരേഡിൽ പങ്കെടുക്കാൻ കേരളത്തിൻ്റെ ചെറുമകൾക്ക് അവസരം ലഭിച്ചു

ചെങ്ങന്നൂർ: കാനഡയിലെ ഡൗൺ ടൗൺ ഓക്ക് വില്ലിലെ പ്രശസ്തമായ
77- മത്   സാന്താ ക്ലോസ് പരേഡിൽ പങ്കെടുക്കാൻ കേരളത്തിൻ്റെ
ചെറുമകൾക്ക് അവസരം
ലഭിച്ചു. ചെങ്ങന്നൂർ, മുളക്കുഴ ,
തെക്കേ മായാലിൽ, അഡ്വ വേണു
മുളക്കുഴയുടെ ചെറു മകൾ അരുന്ധതി ശ്യാം കൃഷ്ണയ്ക്കാണ്
ഈ അപൂർവ്വ ഭാഗ്യം ലഭിച്ചത്.
പരേഡിലെ ഈ വർഷത്തെ പ്രമേയം ('തീം)  
( snow much fun )
സ്നോ മച്ച് ഫൺ
ആയിരുന്നു. തെരുവിൽ കൂടി നടത്തുന്ന വർണ ശബളമായ ഘോഷയാത്രയിൽ ഡാൻസുകൾ, പ്ലോട്ടുകൾ, മേഖലയിലെ പൗര പ്രമുഖർ തുടങ്ങി ആയിരങ്ങൾ പങ്കെടുത്തു . ഈ വർഷത്തെ പരേഡിൽ നേതൃത്വം നല്കിയത് മിസ്സിസ് ക്ലോസും ഹോണററി ഗ്രാൻ്റ് മാർഷലായി തെരെഞ്ഞെടുത്ത റിവർ ഓക്സ് പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി അരുന്ധതി ശ്യാം കൃഷ്ണനായിരുന്നു. ഈ ആഘോഷം അവധിയുടെ വിളംബരം കൂടി
 ആണ്. അരുന്ധതി മൂന്നു മാസം മാത്രമേ ആയുള്ളു കാനഡായിലെ സ്കൂളിൽ ചേർന്നിട്ട്. കോതമംഗലം മാർ അത്തനാസിയോസ് ഇൻ്റർ നാഷണൽ സ്കൂളിൽ നിന്നും ആണ് കഴിഞ്ഞ സെപ്റ്റമ്പറിൽ കാനഡയിലേക്ക് രക്ഷകർത്താക്കൾക്കൊപ്പം പോയതു സ്ക്കൂളിൽ ചേർന്നതും. ഇതോടൊപ്പം നടന്ന കളർ മത്സരത്തിൽ അരുന്ധതി ആയിരുന്നു ഒന്നാം സ്ഥാനത്ത്.
അതു 
കൊണ്ട് കൂടിയാണ് ഈ ബഹുമതിയ്ക്ക്
അരുന്ധതിയെ തെരഞ്ഞെടുത്തത്.
 വെള്ളൂർ കുന്നം മാരിയിൽ ശ്യാം കൃഷ്ണൻ്റെയും ചെങ്ങന്നൂർ മുളക്കുഴ തെക്കേമായാലിൽ ഡോക്ടർ ലക്ഷ്മി വേണുഗോപാലിൻ്റെയും മകളാണ് അരുന്ധതി. നിരവധി പേർ അരുന്ധതിയെ അഭിനന്ദിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img