
ദോഹ:ഖത്തറിന്റെ തനതായ പൈതൃകവും ഈന്തപ്പനകൾ നിറഞ്ഞ മരുഭൂമിയുടെ സൗന്ദര്യവും തുളുമ്പിനിൽക്കുന്ന ആവേശകരമായ ഒട്ടയോട്ട മത്സരങ്ങൾക്ക് വീണ്ടും കളമൊരുങ്ങുന്നു. ഖത്തർ കാമൽ റേസിംഗ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ സംഘടിപ്പിക്കുന്ന 'അൽ തഹദ്ദി ഫോർ സിംഗിൾ കാമൽസ്' ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പിന് വരുന്ന നവംബർ 8-ന് ഔദ്യോഗികമായി തുടക്കമാകും.
രാജ്യത്തിന്റെ കായിക ഭൂപടത്തിൽ സവിശേഷ സ്ഥാനമുള്ള അൽ ഷഹാനിയ റേസിംഗ് ട്രാക്കാണ് ഈ മനോഹരമായ സംഗമത്തിന് വേദിയാകുന്നത്. ഖത്തറിന് പുറമെ മറ്റ് ജി.സി.സി രാജ്യങ്ങളിൽ നിന്നുമുള്ള ഏറ്റവും മികച്ച ഒട്ടകങ്ങളും ഉടമകളും ഈ വാശിയേറിയ മത്സരത്തിൽ മാറ്റുരയ്ക്കാൻ എത്തിച്ചേരും.
മത്സരങ്ങളുടെ ആവേശം വാനോളമുയർത്താൻ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് കമ്മിറ്റി ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്. ഫെസ്റ്റിവലിൽ വിജയംരിക്കുന്നവരെ കാത്തിരിക്കുന്നത് ആഡംബര കാറുകൾ ഉൾപ്പെടെയുള്ള ആകർഷകമായ സമ്മാനങ്ങളാണ്. അറബ് സംസ്കാരത്തിന്റെ പ്രതീകമായ ഒട്ടയോട്ട മത്സരങ്ങളെ നെഞ്ചിലേറ്റുന്ന ലക്ഷക്കണക്കിന് കായിക പ്രേമികളുടെ മനംകവരുന്ന അവിസ്മരണീയ മുഹൂർത്തങ്ങൾക്കായിരിക്കും നവംബറിൽ അൽ ഷഹാനിയ സാക്ഷ്യം വഹിക്കുക.











