06:27am 11 November 2026
NEWS
ഇഷ്‌ഖേ സഫറിന് ഗംഭീര സമാപനം
07/09/2025  09:57 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഇഷ്‌ഖേ സഫറിന്  ഗംഭീര സമാപനം
HIGHLIGHTS

സെപ്റ്റംബർ 10 ന് എറണാകുളം മറൈൻഡ്രൈവിൽ നടക്കുന്ന ഇരുപതാമത് ഹുബ്ബ്റസൂൽ കോൺഫറൻസിന്റെ പ്രചാരണത്തിന്റെ ഭാഗമായി  കേരള മുസ്ലിം ജമാഅത്ത് എസ് വൈ എസ്, എസ് എസ് എഫ് ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തിൽ നടത്തിയ ഇഷ്‌ക്കെ സഫർ

കൊച്ചി:- ഇരുപതാമത് ഹുബ്ബുറസൂൽ കോൺഫറൻസിന്റെ പ്രചാരണാർത്ഥം രണ്ടു ദിവസമായി നാടും നഗരവും  പ്രവാചക പ്രകീർത്തനങ്ങൾ കൊണ്ടു ധന്യമാക്കി ജില്ലയിലെ   സർക്കിൾ കേന്ദ്രങ്ങളിൽ നടന്ന ഹുബ്ബുറസൂൽ സ്നേഹ യാത്ര ഇഷ്‌ഖേ സഫർ  സമാപിച്ചു. മൂവാറ്റുപുഴ സോണിൽ പായിപ്ര സാദാത്ത് മഖാമിൽ സിയാറത്തോടെ സെപ്റ്റംബർ 6 ന് തുടക്കം കുറിച്ച  ഇഷ്‌ഖേ സഫറിന്  ജാഥ ക്യാപ്റ്റൻ കേരള മുസ്‌ലിം ജമാഅത്ത്  ജില്ലാ ജനറൽ സെക്രട്ടറി സയ്യിദ് സി ടി ഹാഷിം തങ്ങൾ പ്രചാരണ സമിതി ചെയർമാൻ മീരാൻ സഖാഫി,  കൺവീനർ കെ എസ് എം ഷിഹാബുദീൻ സഖാഫി എന്നിവർക്ക്   കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ്‌  വി എച്ച് അലി ദാരിമി പതാക കൈമാറി. 7ന്  മുപ്പത്തടം പഞ്ചായത്ത്‌ കവലയിൽ നിന്ന് ആരംഭിച്ച യാത്രയിൽ എം പി അബ്ദുൽ ജബ്ബാർ സഖാഫി, കെ എസ് എം ഷാജഹാൻ സഖാഫി,മുഹമ്മദ്‌ ഫിറോസ്  അഹ്സനി,  നൗഫൽ സഖാഫി  സിദ്ധീഖ് അശ്‌ അരി, സി എ ഹൈദ്രോസ് ഹാജി എന്നിവർ  ഓരോ കേന്ദ്രങ്ങളിലും പ്രമേയ പ്രഭാഷണം നടത്തി.  ദഫ്  മേളങ്ങളുടെ അകമ്പടിയോടെ നടന്ന വർണാഭമായ റാലിക്കു വിവിധ കേന്ദ്രങ്ങളിൽ സയ്യിദ് സ്വലാഹുദ്ധീൻ ബുഹാരി, എം എം അബ്ദുൽ കരീം മണക്കാടൻ, എം എസ് അബൂബക്കർ ഹാജി,ശംസുദ്ധീൻ മുസ്‌ലിയാർ, അസീസ് മഞ്ഞുമ്മൽ, മുഹമ്മദ്‌ റഫീഖ് നൈന, സലാം കൈതാരം,  വി കെ ജലാൽ,  അസീസ് മഞ്ഞുമ്മൽ, മുഹമ്മദ്‌ ഹിജാസ്, ഷാജഹാൻ സഖാഫി പെഴക്കാപ്പിള്ളി, അൻസർ ആലുവ, അൻസാർ മഞ്ഞുമ്മൽ, എം എം സുലൈമാൻ , എം എം അബ്ദുറഹ്മാൻ സഖാഫി, പി ബി അലി, ഷെഫീഖ് പുത്തലം, സീതിക്കോയ തങ്ങൾ, ഹസ്സൈനാർ മുസ്‌ലിയാർ, അബ്ദുൽ ഹക്കീം മുസ്‌ലിയാർ, ബഷീർ ഹാജി, ജലാൽ ഹാജി, ഹബീബ്, വി എച്ച് മുഹമ്മദ്‌,  നവാസ്, മാഹിൻ ഇബ്രാഹിം മൂലയിൽ, അഹമ്മദ്‌ കുട്ടി മുസ്‌ലിയാർ, പി എ ഇബ്രാഹിം, ഹനീഫ ഹാജി,  സുൽഫിക്കർ സഖാഫി,  തുടങ്ങി ജില്ലാ സോൺ സർക്കിൾ നേതാക്കൾ  നേതൃത്വം നൽകി. വൈകിട്ട് കൊച്ചി സോണിൽ  നമ്പ്യാപുരത്തു നടന്ന സമാപന സമ്മേളനത്തിൽ സി ടി ഹാഷിം  തങ്ങൾ   പ്രസംഗിച്ചു.സെപ്റ്റംബർ 10 ന് മറൈൻ ഡ്രൈവിൽ ആയിരങ്ങൾ  പങ്കെടുക്കുന്ന ഹുബ്ബ്‌ റസൂൽ കോൺഫറൻസ് പ്രവാചക പ്രകീർത്തന സമ്മേളനത്തിൽ സയ്യിദ് സ്വലാഹുദ്ധീൻ ബുഖാരി കൂരിയാട്  പതാക ഉയർത്തും.  തുടർന്ന്  മൂന്നു മണിക്കൂർ നീണ്ടു നിൽക്കുന്ന ശറഫൽ അനാം മൗലിദും സയ്യിദ് അലി ബാഫക്കി തങ്ങൾ ദുആയും നിർവഹിക്കും. സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ  ഹുബ്ബുറസൂൽ പ്രഭാഷണവും നടക്കും.  മൗലാനാ പേരോട് അബ്ദുറഹ്മാൻ സഖാഫി,  ഡോക്ടർ അബ്ദുൽ ഹകീം അസ്ഹരി,  വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി തുടങ്ങി  പ്രമുഖ പണ്ഡിതന്മാരും സാദത്തുക്കളും മറ്റു പ്രമുഖ വ്യക്തകളും സംബന്ധിക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img