
കൊച്ചി:രാജ്യ സുരക്ഷയ്ക്കും സമുദ്ര സഹകരണത്തിനും അധിക ശക്തിയേകാന്‍ 'ഐഎന്‍എസ് ഇക്ഷക് ്' ഇന്ത്യന്‍ നാവികസേനയുടെ സര്‍വേ കപ്പലുകളും ഹൈഡ്രോഗ്രാഫിക് സഹകരണവും ഈ വര്‍ഷം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയ മഹാസാഗറിന്റെ ദര്‍ശനത്തിന്റെ യഥാര്‍ഥ പ്രവര്‍ത്തന രൂപമായിരുന്നുവെന്ന് താന്‍ വളരെ അഭിമാനത്തോടെയാണു പറയുന്നത്.് ' ഇന്ത്യന്‍ നാവിക സേനയുടെ ഭാഗമായി. കൊച്ചി നാവികസേനാ ആസ്ഥാനത്തു നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി കപ്പല്‍ കമ്മിഷന്‍ ചെയ്തു.
ഈ വര്‍ഷം ഇന്ത്യന്‍ നാവികസേന കമ്മിഷന്‍ ചെയ്യുന്ന പത്താമത്തെ പ്ലാറ്റ്‌ഫോം എന്ന ആയ 'ഐഎന്‍എസ് ഇക്ഷക് ' അത്യാധുനിക സംവിധാനങ്ങളിണക്കിയ സര്‍വേ കപ്പല്‍ എന്ന നിലയില്‍ മറ്റൊരു നാഴികക്കല്ലാണെന്ന് അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി പറഞ്ഞു. ഇന്ത്യന്‍ നാവികസേനയുടെ അഭിമാന യാനം മാത്രമല്ല, ഇന്ത്യയുടെ കപ്പല്‍ നിര്‍മാണ സംരംഭത്തിനും ദേശീയ സമുദ്ര ദര്‍ശനത്തിനും മിഴിവേകുന്നു ഇക്ഷക്.രാജ്യ സുരക്ഷയ്ക്കും സമുദ്ര സഹകരണത്തിനും സംയുക്ത ഊന്നല്‍ നല്‍കുന്ന ദര്‍ശനത്തിന്റെ മൂര്‍ത്തീഭാവമാണ് ഇന്ത്യന്‍ നാവികസേനയെന്ന് അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി ചൂണ്ടിക്കാട്ടി.ഇന്ത്യന്‍ നാവികസേനയുടെ സര്‍വേ കപ്പലുകളും ഹൈഡ്രോഗ്രാഫിക് സഹകരണവും ഈ വര്‍ഷം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയ മഹാസാഗറിന്റെ ദര്‍ശനത്തിന്റെ യഥാര്‍ഥ പ്രവര്‍ത്തന രൂപമായിരുന്നുവെന്ന് താന്‍ വളരെ അഭിമാനത്തോടെയാണു പറയുന്നത്.
ഇന്ത്യന്‍ നാവികസേനയുടെ സര്‍വേ കപ്പലുകള്‍ സമുദ്ര ലോകത്തിന് അങ്ങേയറ്റം പ്രയോജനപ്രദമായ ഒരു ദൗത്യം നിറവേറ്റുന്നു.അവ മേഖലയിലും അതിനപ്പുറത്തും സുരക്ഷ, കണക്റ്റിവിറ്റി, സമുദ്ര സഹകരണം എന്നിവ പ്രാപ്തമാക്കുന്നു. സമുദ്രങ്ങളെപ്പറ്റി പുത്തന്‍ അറിവു പകരുന്നു.സമുദ്രങ്ങളെ സഞ്ചാരയോഗ്യവും സുരക്ഷിതവുമാക്കുന്നു. ആത്മവിശ്വാസത്തോടെയും വ്യക്തതയോടെയും സമുദ്രയാത്ര ചെയ്യാന്‍ കഴിയുന്ന തരത്തില്‍ അജ്ഞാതമായവയെ ചാര്‍ട്ട് ചെയ്യുന്ന ഇക്ഷക് പോലുള്ള സര്‍വേ കപ്പലുകള്‍ കേവലം ദേശീയ ആസ്തികളല്ല. ഭൂരാഷ്ട്രീയം, സാങ്കേതികവിദ്യ, തന്ത്രങ്ങള്‍ എന്നിവയാല്‍ നയിക്കപ്പെടുന്ന ആഴത്തിലുള്ള പരിവര്‍ത്തനത്തിന്റെ ഒരു കാലഘട്ടത്തിലൂടെയാണു സമുദ്ര മേഖല കടന്നുപോകുന്നത്. ആഗോള സമുദ്രങ്ങള്‍ പ്രക്ഷുബ്ധമാകവേ ലോകം സ്ഥിരതയാര്‍ന്ന ഒരു വിളക്കുമാടമാണു തേടുന്നത്. ശക്തിയോടും സ്ഥിരതയോടും കൂടി ആ ദൗത്യം ഏറ്റെടുത്തു നിര്‍വഹിക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഉദ്ധരിച്ച് നാവികസേനാ മേധാവി പറഞ്ഞു.
വനിതാ നാവികര്‍ക്കും ഓഫിസര്‍മാര്‍ക്കും വേണ്ടിയുള്ള താമസ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചുകൊണ്ടുള്ള ഇക്ഷക്കിലെ ഡിസൈന്‍ നവീകരണം ശ്രദ്ധേയമാണ്. കൂട്ടായ പ്രതിബദ്ധതയുടെയും ദൃഢനിശ്ചയത്തിന്റെയും പ്രതിഫലനമാണ് ഇത്. ധൈര്യത്തോടെ പ്രവര്‍ത്തിക്കുകയും സമുദ്രങ്ങളിലൂടെ സുരക്ഷിതമായി നാവികരെ നയിക്കുന്നതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തുകൊണ്ട് ഇക്ഷക്കിന്റെ മുദ്രാവാക്യമായ 'നിര്‍ഭയ് വീര്‍ പത് ്പ്രദര്‍ശക്' പാലിക്കപ്പെടുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും നാവികസേനാ മേധാവി പറഞ്ഞു. വാര്‍ഷിപ് ഡിസൈന്‍ ബ്യൂറോയുടെയും വാര്‍ഷിപ് ഓവര്‍സീയിങ് ടീമിന്റെയും മേല്‍നോട്ടത്തില്‍ കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് ഷിപ് ബില്‍ഡേഴ്‌സ് ആന്‍ഡ് എന്‍ജിനീയേഴ്‌സ് ലിമിറ്റഡ് (ജിആര്‍എസ്ഇ) ആണ് ഇക്ഷക് നിര്‍മിച്ചത്. 80 ശതമാനത്തിലധികം തദ്ദേശീയ ഘടകങ്ങള്‍ ഉപയോഗിച്ചായിരുന്നു നിര്‍മാണം.
Photo Courtesy - Google







