01:38am 20 April 2026
NEWS
ഓട്ടോ ടാക്സി വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് യാത്രക്കാരിയായ പെൺകുട്ടി മരിച്ചു .
19/04/2026  06:30 PM IST
സണ്ണി ലുക്കോസ്
ഓട്ടോ ടാക്സി  വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് യാത്രക്കാരിയായ  പെൺകുട്ടി മരിച്ചു .

പുന്നപ പാലപ്പറമ്പ് നയ്പ്പള്ളി വീട്ടിൽ സോണിമോൻ-മിനിമോൾ ദമ്പതികളുടെ മൂത്ത മകൾ  സ്വാതി(22) ആണ് മരിച്ചത്.പഴയ നടക്കാവ് റോഡിൽ അറവുകാട് ഭാഗത്ത് രാവിലെയാണ് അപകടം നടന്നത്.അമ്മാവൻ അഭിലാഷ്, അമ്മായി ദീപിക എന്നിവർക്കൊപ്പം ഇവർ സഞ്ചരിച്ച ഓട്ടോ ടാക്സി  ബൈക്ക് യാത്രക്കാരനെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടെ നിയന്ത്രണം തെറ്റി വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.തല പൊട്ടി രക്തം വാർന്ന് സ്വാതി തൽക്ഷണം മരിച്ചു. സംസ്കാരം വൈകുന്നേരം 4 മണിക്ക് പറവൂർ കിഴക്കുള്ള നയ്പ്പള്ളി വീട്ടിൽ നടക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img