02:40am 13 November 2026
NEWS
ദയ എന്ന പെൺകുട്ടി, നാടകം അവതരിപ്പിച്ചു
22/02/2026  09:41 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ദയ എന്ന പെൺകുട്ടി, നാടകം അവതരിപ്പിച്ചു
HIGHLIGHTS

ദയ എന്ന പെൺകുട്ടി നാടകം അവതരിപ്പിച്ച വിദ്യോദയ സ്കൂൾ വിദ്യാർത്ഥികൾക്ക്  കൗൺസിലർ കെ വി പി കൃഷ്ണകുമാറും ഫാ. അനിൽ ഫിലിപ് സി.എം.ഐ. യും ചേർന്ന് മൊമെന്റോ നൽകുന്നു. സമീപം ഡി.ബി ബിനു, ഡോ . പി ശ്രീകുമാർ, ഗീത രാജീവ്, രേഖ  ടി. എന്നിവർ

കൊച്ചി : വിദ്യോദയ സ്കൂൾ, തേവക്കൽ, ചാവറ കൾച്ചറൽ സെന്ററിന്റെ സഹകരണത്തോടെ, മലയാളത്തിന്റെ മഹാപ്രതിഭ എം ടി വാസുദേവൻ നായരുടെ പ്രശസ്ത കഥയെ ആസ്പദമാക്കി 'ദയ എന്ന പെൺകുട്ടി' നാടകം അവതരിപ്പിചു. സ്കൂളിന്റെ തീയറ്റർ വിഭാഗമായ ദൃശ്യഭേരി, 130 കുട്ടികളെ ഉൾപ്പെടുത്തിയാണ് ഈ നാടകം അവതരിപ്പിച്ച ത്.  എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡണ്ട് ശ്രീ ഡി ബി ബിനു വിശിഷ്ടാതിഥി യായിരുന്നു.കലകൾ; കുട്ടികളിൽ നിർണ്ണായക സ്വാധീനം ചെലുത്തുമെന്നും പഠനത്തോടൊപ്പം കലാസാംസ്ക്കാരിക സാഹിത്യ പ്രവർത്തനങ്ങളും വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകര വുമാണെന്നു ഡി.ബി.ബിനു അഭിപ്രായപ്പെട്ടു. ചാവറ കൾച്ചറൽ  സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി.എം.ഐ., ഡോ .പി ശ്രീകുമാർ , പ്രിൻസിപ്പൽ ഗീത രാജീവ് , വൈസ് പ്രിൻസിപ്പൽ രേഖ ടി, രമ കെ  നായർ എന്നിവർ പ്രസംഗിച്ചു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img