06:05am 31 August 2026
NEWS
1800-ഓളം രൂപസാദൃശ്യമുള്ള ഇരട്ടകളുടെയും മൂവർ സഹോദരങ്ങളുടെയും കൂട്ടായ്മ 110-ലധികം ഇരട്ടകളും 3 മൂവർ സഹോദരങ്ങളും ഒന്നിച്ചു എറണാകുളത്ത് വിസ്മയം 2026 ട്വിൻസ് മീറ്റ് അപ്പ് ശ്രദ്ധേയമായി
30/08/2026  09:11 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
1800-ഓളം രൂപസാദൃശ്യമുള്ള ഇരട്ടകളുടെയും മൂവർ സഹോദരങ്ങളുടെയും കൂട്ടായ്മ 110-ലധികം ഇരട്ടകളും 3 മൂവർ സഹോദരങ്ങളും ഒന്നിച്ചു എറണാകുളത്ത് വിസ്മയം 2026 ട്വിൻസ് മീറ്റ് അപ്പ് ശ്രദ്ധേയമായി

കൊച്ചി: ഓൾ ട്വിൻസ് അസോസിയേഷന്റെയും (ATA) 1800-ഓളം രൂപസാദൃശ്യമുള്ള ഇരട്ടകളുടെയും മൂവർ സഹോദരങ്ങളുടെയും (Triplets) കൂട്ടായ്മയായ ഓൾ കേരള ട്വിൻസ് കമ്മ്യൂണിറ്റിയുടെയും (AKTC) സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഖില കേരള ഇരട്ട-മൂവർ സ്നേഹസംഗമം 'വിസ്മയം-2026' എറണാകുളം ഇ.എം.എസ് കോർപ്പറേഷൻ ടൗൺ ഹാളിൽ വെച്ച് അതിഗംഭീരമായി നടന്നു. സംഘടന വർഷം തോറും സംഘടിപ്പിച്ചു വരുന്ന മീറ്റ് അപ്പിന്റെ ഭാഗമായി നടന്ന ഈ വർഷത്തെ സംഗമത്തിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി 110-ലധികം ഇരട്ടകളും 3 മൂവർ സഹോദരങ്ങളും കുടുംബസമേതം പങ്കെടുത്തു.ഇന്ത്യ GCC ട്രേഡ് കൗൺസിൽ (Oman - Tamil Nadu) ഹോണററി ട്രേഡ് കമ്മീഷണർ ഡോ. രഞ്ജിത്ത് സി.എ. ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും വിശിഷ്ട വ്യക്തിത്വങ്ങൾ അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു.  പവിഴം ഗ്രൂപ്പ് ചെയർമാൻ ജോർജ്, കാലടി സായി ശങ്കര ശാന്തികേന്ദ്രം ഡയറക്ടർ ശ്രീ. പി.എൻ. ശ്രീനിവാസൻ എന്നിവർ വിശിഷ്ട അതിഥികളായി സംബന്ധിച്ചു.  ഇരട്ട കുട്ടികളുടെ പഠനത്തിനും കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വത്തിനുമായി ഗവൺമെന്റിന്റെ ഭാഗത്തുനിന്നും താഴെ പറയുന്ന ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു: ബസ് യാത്രാക്കൂലിയിൽ ഇളവ് (Bus Concession)വിദ്യാഭ്യാസ ലോണുകളിൽ പ്രത്യേക ആനുകൂല്യങ്ങളും പലിശ ഇളവുകളും വിവാഹ ധനസഹായം, പ്രത്യേക കേന്ദ്ര ക്ഷേമ പാക്കേജ്ഈ ആവശ്യങ്ങൾ പാർലമെന്റിൽ ശ്രദ്ധക്ഷണിക്കൽ പ്രമേയമായി അവതരിപ്പിക്കാൻ എം.പിമാരോട് ആവശ്യപ്പെടാനും പ്രധാനമന്ത്രിക്ക് നിവേദനം നൽകാനും യോഗത്തിൽ തീരുമാനമായി.സംഘടന പ്രസിഡന്റ് വ്യാസ് എസ്. വാവോലിൽ, സെക്രട്ടറി വിശ്വാസ് എസ്. വാവോലിൽ, വൈസ് പ്രസിഡന്റ് സുജിൻ സാജൻ, ചീഫ് കോർഡിനേറ്റർ അജികുമാർ മാരാരിക്കുളം, കോർഡിനേറ്റർമാരായ അഭിഷേക് പത്മനാഭൻ, അക്ഷയ് പത്മനാഭൻ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി. ഇരട്ടകൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img