08:10am 29 April 2026
NEWS
തമിഴ്നാട് തിരൂവള്ളൂരിൽ ചരക്ക് ട്രെയിനിന് തീപിടിച്ചു.
13/07/2025  01:36 PM IST
സണ്ണി ലുക്കോസ്
തമിഴ്നാട് തിരൂവള്ളൂരിൽ ചരക്ക് ട്രെയിനിന് തീപിടിച്ചു.

ചെന്നൈയിൽനിന്ന് ആന്ധ്രയിലേക്ക് പുറപ്പെട്ട ട്രെയിനിനാണ് തീപ്പിടിച്ചത്. രാവിലെ 5.30 ഓടെയായിരുന്നു സംഭവം. ഡീസൽ കയറ്റിവന്ന വാഗണുകളാണ് കത്തിയത്. സംഭവത്തെത്തുടർന്ന് ആരക്കോണത്തിനും ചെന്നൈയ്ക്കും ഇടയിലുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു.ജനവാസമേഖലയ്ക്ക് അടുത്താണ് അപകടം. ഇവിടെ നിന്ന് ആളുകളെ മാറ്റിക്കൊണ്ടിരിക്കുകയാണ്. നിലവിലിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്നാണ് റെയിൽവേ അറിയിക്കുന്നത്. ആളപായമില്ലെന്നാണ് ലഭിക്കുന്ന വിവരം.മൂന്ന് വാഗണുകൾ പാളം തെറ്റിയതിന് പിന്നാലെ ഇന്ധന ചോർച്ചയുണ്ടായി ട്രെയിനിന് തീപിടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. റെയിൽവേയും പോലീസും പ്രദേശവാസികളുമടക്കം ഇടപെട്ട് തീയണക്കാനുള്ള ശ്രമം തുടർന്നു. അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഈവഴിയുള്ള എട്ട് ട്രെയിനുകൾ പൂർണമായി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. അഞ്ച് ട്രെയിനുകൾ വഴിതിരിച്ചു വിട്ടിട്ടുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img