05:30pm 18 September 2026
NEWS
സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
18/09/2026  12:06 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

 

കൊച്ചി : എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, ലിസ് ഇന്ത്യ സുരക്ഷ ട്രാൻസ്‌പോർട്ട്  വർക്കേഴ്സ് പ്രോജക്ട് , കൊച്ചി കോർപ്പറേഷൻ, മുത്തൂറ്റ് സ്നേഹാശ്രയ പദ്ധതി, ഇടപ്പള്ളി ഐ ഫൗണ്ടേഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്  എറണാകുളം ടൗൺ  ഹാളിൽ സംഘടിപ്പിച്ചു..  മേയർ വി കെ മിനിമോൾ ഉദ്‌ഘാടനം ചെയ്തു . . ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീന ടീച്ചർ അധ്യക്ഷത വഹിച്ചു . ഹെൽത്ത് ഇൻസ്‌പെക്ടർ കൃഷ്ണകുമാർ, ഡ്രൈവേഴ്സ് കമ്മ്യൂണിറ്റി ഫൗണ്ടർ ആൻറണി  പെരുമ്പിള്ളി, മാധ്യമ പ്രവർത്തകൻ ഷാജി ഇടപ്പള്ളി,  ലിസ് ഇന്ത്യ പ്രോജക്ട് ഡയറക്ടർ ഡോ ലിസി ജോസ്, ഹെൽത്ത് എഡ്യൂക്കേറ്റർ സത്യൻ ശക്തിമണി  എന്നിവർ പ്രസംഗിച്ചു . ഡോ  സൽമാൻ ആസാദ് മുഹമ്മദ്, നിഷിത കെ , ദൃശ്യ ദിവാകരൻ . തങ്കം രാജഗോപാൽ എന്നിവർ ക്ലാസ്സെടുത്തു. ക്യാമ്പിനോടനുബന്ധിച്ച്  നടത്തുന്ന മൊബൈൽ ആംബുലൻസ് സർവീസിന്റെ ഫ്ലാഗ് ഓഫും മേയർ നിർവഹിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img