04:29am 10 November 2026
NEWS
അച്ഛന്റെ കൈയ്യില്‍നിന്ന് താഴെവീണ് പരിക്കേറ്റ നാല് വയസ്സുകാരന്‍ മരിച്ചു.
18/06/2025  05:42 PM IST
സണ്ണി ലുക്കോസ്
അച്ഛന്റെ കൈയ്യില്‍നിന്ന് താഴെവീണ് പരിക്കേറ്റ നാല് വയസ്സുകാരന്‍ മരിച്ചു.

പാറശ്ശാലക്ക് സമീപം പരശുവയ്‌ക്കല്‍ പനയറക്കലില്‍ രജിന്‍-ധന്യ ദമ്ബതികളുടെ ഏക മകന്‍ ഇമാന്‍ (4) ആണ് പരിക്കേറ്റ് ചികിത്സയിലിക്കേ മരിച്ചത്.തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.

മാരായമുട്ടം ഗവണ്‍മെന്റ് എല്‍.പി.എസ് സ്‌കൂളിലെ നഴ്‌സറി വിദ്യാര്‍ത്ഥിയാണ് ഇമാന്‍. ചൊവ്വാഴ്ച രാവിലെ നഴ്‌സറിയില്‍ കൊണ്ടുപോകുന്നതിനായി വീട്ടിനുള്ളില്‍നിന്ന് പിതാവ് ഇമാനെ കയ്യിലെടുത്ത് പുറത്തിറങ്ങവേ വീടിനുളളില്‍ കിടന്ന കളിപ്പാട്ടത്തില്‍ ചവിട്ടി അച്ഛന്‍ കാല്‍വഴുതി വീട്ടിനുള്ളില്‍ വീണു. വീഴ്ചയില്‍ പിതാവിന്റെ കൈയ്യില്‍നിന്ന് ഇമാന്‍ താഴെക്ക് തെറിച്ചുവീഴുകയായിരുന്നു.

വീഴ്ചയില്‍ തലക്ക് ഗുരുതര പരിക്കേറ്റ ഇമാനെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കിയശേഷം ശസ്ത്രക്രിയ നടത്തിയെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img