10:55pm 10 November 2026
NEWS
എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നാടന്‍ കലാജാഥ സംഘടിപ്പിച്ചു
18/08/2025  07:21 PM IST
nila
എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നാടന്‍ കലാജാഥ സംഘടിപ്പിച്ചു

ചെങ്ങന്നൂര്‍ : സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നഗരസഭ പ്രദേശത്ത് ബോധവത്കരണ പരിപാടിയുടെ ഭാഗമായി നാടന്‍ കലാജാഥ സംഘടിപ്പിച്ചു. ചെങ്ങന്നൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ: ശോഭാ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ കെ. ഷിബുരാജന്‍ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റ്റി.കുമാരി, നഗരസഭ കൗണ്‍സിലര്‍മാരായ സിനി ബിജു, വി.എസ്.സവിത, വി.വിജി, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.നിഷ, ഗവ: ഐടിഐ എന്‍എസ്എസ് പ്രോഗ്രാം കോ- ഓഡിനേറ്റര്‍ വരുണ്‍ ലാല്‍, അമ്പിളി സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. നാടന്‍ കലാജാഥയുടെ ഭാഗമായി പത്തനംതിട്ട മുദ്ര സ്‌കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സിന്റെ നേതൃത്വത്തില്‍ കാക്കാരിശ്ശി നാടകംഅവതരിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.